മുംബൈ; പിതാവ് പ്രണയിച്ച് വിവാഹം കഴിച്ചതിന് മകനും കുടുംബത്തിനും പിഴ ചുമത്തി ജാതി പഞ്ചായത്ത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. 2.5 ലക്ഷം രൂപ പിഴയടക്കാനാണ് കുടുംബത്തോട് ജാതി പഞ്ചായത്ത് ആവശ്യപ്പെട്ടത്. എന്നാൽ അഞ്ച് പൈസ അടയ്ക്കാൻ സാധിക്കില്ലെ കുടുംബം പറഞ്ഞതോടെ ഇവരുടെ അടുത്ത ഏഴ് തലമുറകളെയും ജാതി സമൂഹത്തിൽ നിന്ന് പുറത്താക്കാനും കൗൺസിൽ തീരുമാനിച്ചു.
പിന്നാലെ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട ജാതി പഞ്ചായത്തിലെ എട്ട് അംഗങ്ങൾക്കെതിരെ മരുമകളായ മലൻ ഫുൽമാലി ബീഡ് ജില്ലയിലെ അഷ്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നന്ദിവാലെ തിരമാലിയ എന്ന ജാതി വിഭാഗത്തിൽ പെട്ടവരാണ് ഇവർ.
മലൻ ഫുൽമാലിയ്ക്ക് രണ്ട് ആൺമക്കളും ഒരു മകളും ഉണ്ട്. ഇവരുടെ ഭർത്താവിന്റെ പിതാവ് സ്വജാതിയിൽപ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ ജാതി പഞ്ചായത്ത് എതിർക്കുകയും രണ്ടരലക്ഷം പിഴ ചുമത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സെപ്തംബർ 22 നായായിരുന്നു മലൻ ഫുൽമാലിയെ പഞ്ചായത്ത് വിളിച്ച് 2.5 ലക്ഷം രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടത്
Discussion about this post