ജറുസലേം: ഹിസ്ബുള്ള ആസ്ഥാനത്തിനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെട്ട് ഇസ്രായേല്‍. എന്നാല്‍ നസ്രള്ളയുടെ മകള്‍ സൈനബ് നസ്രള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലി മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. എന്നാല്‍ ഹിസ്ബുള്ളയില്‍നിന്നോ ലെബനീസ് അധികൃതരില്‍നിന്നോ സൈനബിന്റെ മരണത്തെ കുറിച്ച് ഇതുവരെ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
ലെബനീസ് തലസ്ഥാനമായ ബയ്‌റുട്ടിനു തെക്കുള്ള ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഹിസ്ബുള്ളയുടെ തലവന്‍ ഹസ്സന്‍ നസ്രള്ളയെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ നസ്രള്ള ഈ ആസ്ഥാനത്തുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ നസ്രള്ളയെ വധിച്ചെന്നായിരുന്നു ഇസ്രായേലിന്റെ അവകാശവാദം
ഹിസ്ബുള്ളയ്‌ക്കെതിരേ ഒരാഴ്ചയായി ലെബനനില്‍ തുടരുന്ന സൈനികനടപടി അവസാനിപ്പിക്കില്ലെന്ന് യു.എന്‍. പൊതുസഭയില്‍ ഇസ്രയേല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ഗാസയില്‍ ഹമാസിനെതിരേ സമ്പൂര്‍ണവിജയം നേടിയെടുക്കും വരെ ഈ സൈനികനടപടിയില്‍ നിന്ന് പിന്മാറ്റമില്ലെന്നും അത് തുടരുമെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.
അതേസമയം, ലെബനനില്‍ ഇസ്രയേല്‍ കരയുദ്ധത്തിനു തയ്യാറെടുക്കുകയാണ്. ലെബനനുമായി അതിര്‍ത്തിപങ്കിടുന്ന വടക്കന്‍മേഖലകളിലേക്ക് ഇസ്രയേല്‍ കൂടുതല്‍ യുദ്ധടാങ്കുകളും കവചിതവാഹനങ്ങളുമെത്തിക്കുന്നത് തുടരുകയാണ്. കരുതല്‍സേനാംഗങ്ങളോട് ജോലിയില്‍ പ്രവേശിക്കാനും സൈനികനേതൃത്വം ഉത്തരവിട്ടിട്ടുണ്ട്. കരയുദ്ധം ആരംഭിക്കാന്‍ എതുനിമിഷവും ഒരുങ്ങിയിരിക്കണമെന്ന് ഇസ്രയേല്‍ സേനാമേധാവി സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു
Discussion about this post