തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന് ഡിജിപിക്ക് പരാതി നല്‍കി. ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് അഡ്വക്കറ്റ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി.
തനിക്കെതിരെ മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു ഭീഷണി. ഫോണ്‍കോള്‍ എത്തിയത് ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13നായിരുന്നു. തൊട്ടടുത്ത ദിവസം നടി തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു.
ഇത്തരത്തിലുള്ള വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഡനീക്കത്തിന്റെ ഇരയാണ് താനെന്നാണ് ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നത് . സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫോണ്‍വിവരങ്ങളടക്കം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി
നടിയുടെ ആരോപണം ഇങ്ങനെ
‘ ഒരിക്കല്‍ ബാലചന്ദ്രമേനോന്‍ തന്നെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. അതിനു ശേഷം താന്‍ അവിടെ കണ്ട ദൃശ്യങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു. ആദര്‍ശങ്ങള്‍ കാണാന്‍ സാധിക്കാതെ താന്‍ അവിടെ നിന്നും പോവുകയായിരുന്നു ചെയ്തത് എന്നും ഒക്കെ താരം പറയുന്നുണ്ട്.തന്റെ മുന്‍പില്‍ വച്ചുതന്നെ ബാലചന്ദ്രമേനോന്‍ മറ്റൊരു പ്രവര്‍ത്തിയും ചെയ്തിരുന്നു. ബാലചന്ദ്രമേനോന്‍ എന്റെ മുന്നില്‍ വച്ചാണ് മാസ്റ്റര്‍ബേറ്റ് ചെയ്തത്, ദേ ഇങ്ങോട്ട് നോക്കി എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ബാലചന്ദ്രമേനോനും ജയസൂര്യയും മോശമായി പെരുമാറിയത് ജയസൂര്യ പറഞ്ഞത് തിരുവനന്തപുരത്ത് ഒരു ഫ്‌ലാറ്റ് ഉണ്ട് താല്പര്യമുണ്ടെങ്കില്‍ അവിടേക്ക് വരൂ ഒരുപാട് ബെനഫിറ്റുകള്‍ ഉണ്ടാവും എന്നാണ്. ഒരു റോള്‍ ഉണ്ടായെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചാല്‍ ആദ്യം ചോദിക്കുന്നത് അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാണ് എന്നാണ് .’
Discussion about this post