ബെയ്‌റൂട്ട്: ഹസൻ നസ്രല്ലയുടെ മരണത്തിന് പിന്നാലെ പുതിയ തലവനെ പ്രഖ്യാപിച്ച് ഹിസ്ബുള്ള. മുതിർന്ന ഭീകര നേതാവ്
ഹാഷിം സഫീദ്ദീനെയാണ് സംഘടനയെ നയിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നസ്രല്ല കൊല്ലപ്പെട്ട് 24 മണിക്കൂർ തികയുന്നതിന് മുൻപാണ് ഹിസ്ബുള്ളയുടെ പ്രഖ്യാപനം.
നസ്രല്ല കൊല്ലപ്പെട്ടെന്ന വാർത്തകൾ സ്ഥിരീകരിച്ചതിന് പിന്നാലെ ആരാകും ഹിസ്ബുള്ളയുടെ അടുത്ത തലവൻ എന്ന ചോദ്യം അന്താരാഷ്ട്ര തലത്തിൽ ഉയർന്നിരുന്നു. വ്യോമാക്രമണത്തിൽ നസ്രല്ലയ്‌ക്കൊപ്പം സഫീദ്ദീനും കൊല്ലപ്പെട്ടതായി ആയിരുന്നു ആദ്യം വാർത്തകൾ പ്രചരിച്ചത്. എന്നാൽ പിന്നീട് ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ചു.
ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളിൽ ഒരാളാണ് സഫീദ്ദീൻ. അതുകൊണ്ട് തന്നെ ഹിസ്ബുള്ളയുടെ അടുത്ത തലവൻ സഫീദ്ദീൻ ആകുമെന്ന പ്രചാരണങ്ങൾ കഴിഞ്ഞ ദിവസം മുതൽ തന്നെ സജീവം ആയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ സ്ഖിരീകരണം ഉണ്ടായിരിക്കുന്നത്.
2017 ൽ അമേരിക്ക ആഗോള ഭീകരാനായി പ്രഖ്യാപിച്ച സഫീദ്ദീൻ ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ തലവനാണ്. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന ഭീകര നേതാവ് കൂടിയാണ് അദ്ദേഹം. സിറിയയെ പിന്തുണച്ചതിന് 2017 ൽ സഫീദ്ദീനെ സൗദി അറേബ്യ വിലക്കേർപ്പെടുത്തിയിരുന്നു.
Discussion about this post