കാലിഫോര്‍ണിയ: ഒരു ബഹുനില കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്ക് അരികിലേക്ക് പാഞ്ഞടുക്കുന്നു. 2024 എസ്‌സി എന്ന ഛിന്നഗ്രഹം നാളെ ഭൂമിക്ക് അരികിലൂടെ കടന്നു പോകുമെന്ന് നാസ മുന്നറിയിപ്പ് നല്‍കി. 290 അടിയാണ് ഛിന്നഗ്രഹത്തിന്‍റെ വ്യാസം. ഭൂമിക്ക് 1,010,000 മൈല്‍ (1,625,437 കിലോമീറ്റര്‍) അടുത്ത് വരെ 2024 എസ്‌സി എത്തുമെന്ന് നാസ അറിയിച്ചു.
ഇന്നും ഭൂമിക്ക് അരികിലൂടെ ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുന്നുണ്ട്. 2024 എസ്‌യു1 എന്ന ഇതിലൊരു ഛിന്നഗ്രഹം ഒരു വീടിന്‍റെ വലിപ്പം ഉണ്ടെന്ന് നാസ പറയുന്നു. 59 അടിയാണ് ഇതിന്റെ വ്യാസം. ഭൂമിക്ക് 1,180,000 മൈല്‍ അരികിലൂടെ ഇത് കടന്നുപോകും. 30 അടി വ്യാസമുള്ള 2024 എസ്‌കെ എന്ന ഛിന്നഗ്രഹവും ഭൂമിക്ക് അരികിലൂടെ കടന്നു പോകും. ഭൂമിക്ക് 1,320,000 മൈല്‍ അരികിലൂടെ ഛിന്നഗ്രഹം കടന്നു പോകും.
ഭൂമിക്ക് 1,410,000 മൈല്‍ വരെ അടുത്തെത്തുന്ന, 57 അടി വ്യാസം കണക്കാക്കുന്ന ഛിന്നഗ്രഹമാണ് ഇവയില്‍ മറ്റൊന്ന്. ഭൂമിക്ക് 1,500,000 മൈല്‍ അകലെ കൂടി സഞ്ചരിക്കാനിരിക്കുന്ന 2024 എസ്‌ഇ2വാണ് നാലാമത്തെ ഛിന്നഗ്രഹം. 46 അടി വ്യാസമാണ് ഇതിന് നാസ കണക്കാക്കുന്നത്. എന്നാല്‍, ഈ ഇവയൊന്നും ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ കടന്നുപോകും എന്ന് കണക്കാക്കുന്നു.
Discussion about this post