മലപ്പുറം: പി.വി അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗം തുടങ്ങി. വൻ ജനാവലിയാണ് യോഗത്തിന് എത്തിയിരിക്കുന്നത്. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് ആണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലി നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്.
സിപിഎം പ്രവർത്തകരും ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും സമ്മേളനത്തിയിട്ടുണ്ട്. വൻ ജനാവലിക്കൊപ്പം പ്രകടനമായാണ് അൻവർ യോഗ സ്ഥലത്തേക്ക് എത്തിയത്.
വഴിക്കടവ് മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി.എം എടക്കര ഏരിയ മുൻ അംഗം മരുത മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.എ.സുകു വിശദീകരണ യോഗത്തിൽ സ്വാഗതം പറഞ്ഞു. നിലമ്പൂരിൽ അൻവർ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് സുകു, നിലമ്പൂരിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ സിപിഎം ഭരണം നേടിയതിൽ അൻവറിന് നിർണായക പങ്കുണ്ടെന്നും കൂട്ടിച്ചേർത്തു. പിണറായി സർക്കാരിന്റെ കാൽക്കിലെ മണ്ണ് ഒലിച്ചുപോവുകയാണെന്ന് സുകു കുറ്റപ്പെടുത്തി.
Discussion about this post