ബെയ്റൂട്ട്: ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസറുള്ളയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയ സ്ഥലത്ത് നിന്നാണ് നസറുള്ളയുടെ മൃതദേഹം കണ്ടെടുത്തത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ശരീരത്തിൽ സ്ഫോടനം നടന്നത് കൊണ്ടുള്ള മുറിവുകളൊന്നുമില്ലെന്ന് ആണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
സ്ഫോടനം മൂലമുണ്ടായ ആഘാതം മൂലമാണ് നസറുള്ള കൊല്ലപ്പെട്ടതെന്നാണ് സൂചന. ലെബനനിലെ ബെയ്‌റൂട്ടിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് നസറുള്ളയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ പിന്തുണയുള്ള ഭീകരവാദ സംഘടനയായ ഹിസ്ബുള്ള പ്രസ്താവന ഇറക്കിയത് . എന്നാല്‍, നസറുള്ളയുടെ മരണകാരണം ഹിസ്ബുള്ള പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല.
ഐഡിഎഫിൽ നിന്നും ഇസ്രയേലി സുരക്ഷാ സ്ഥാപനത്തിൽ നിന്നും കൃത്യമായ രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഐഡിഎഫ് ഫൈറ്റർ ജെറ്റുകൾ നസറുള്ളയുടെ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ആസ്ഥാനത്തെ ഒളിത്താവളത്തിൽ ആക്രമണം നടത്തിയതായി പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post