ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്പ് കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിന് തുടക്കമിട്ടത്. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ ഉൾപ്പെടെ എല്ലാറ്റിനും വലിയ ഓഫറാണ് ഈ ദിനങ്ങളിൽ ഫളിപ്പ് കാർട്ട് നൽകുന്നത്. ബിഗ് ബില്യൺ ഡേയ്‌സ് ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ചൂടപ്പം പോലെ വിറ്റഴിയുകയാണ് ആപ്പിൾ ഐ ഫോൺ 15.
ബിഗ് ബില്യൺ ഡേയ്‌സ് ആരംഭിച്ചത് മുതൽ ഏറ്റവും കൂടുതൽ ആളുകൾ ഓർഡർ ചെയ്യുന്നത് ഈ ഫോണാണ്. യഥാർത്ഥ വിലയിൽ 15,000 രൂപയോളം കിഴിവിലാണ് ഐ ഫോൺ ലഭിക്കുന്നത് എന്നതാണ് ഈ തിരക്കിന് കാരണം. കടകളിൽ നിന്നും വാങ്ങുമ്പോൾ 69,9000 രൂപയാണ് ഈ ഫോണിന് നൽകേണ്ടിവരിക. എന്നാൽ ഇത് 55,999 രൂപയാണ് ഫ്‌ളിപ്പ് കാർട്ടിൽ. ഇതിന് പുറമേ മറ്റ് പല ഓഫറുകളും ഉപഭോക്താക്കൾക്കായി ഫ്‌ളിപ്പ് തകാർട്ട് നൽകുന്നുണ്ട്.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ ഓർഡർ ചെയ്യുന്നവർക്ക് 1,500 രൂപ കിഴിവിലാണ് ഫോൺ ലഭിക്കുക. ഫ്‌ളിപ്പ് കാർട്ട് ആക്‌സിസ് കാർഡ് ഉടമകൾക്കാണ് വലിയ നേട്ടം. ഇവർക്ക് ഫോൺ വാങ്ങുമ്പോൾ 1,900 രൂപയുടെ കിഴിവ് ലഭിക്കും. 55,999 രൂപയുടെ ഫോൺ ഫള്പ്പ്കാർട്ട് ആക്‌സിസ് കാർഡ് ഉള്ളവർക്ക് 54,099 രൂപയ്ക്ക് ലഭിക്കും.
ഡിസ്‌പ്ലേയും ഡിസൈനുമാണ് ആപ്പിൾ ഐ ഫോൺ 15 നെ ജനപ്രിയമാക്കുന്നത്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്ഡിആർ ഡിസ്‌പ്ലേയാണ് ഐ ഫോൺ 15 നുള്ളത്. പിങ്ക്, യെല്ലോ, ഗ്രീൻ, ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഫോണുകൾ ലഭ്യമാണ്.
Discussion about this post