ബഹിരാകാശ ദൗത്യങ്ങൾക്ക് എല്ലാ രാജ്യങ്ങളും വലിയ പ്രാധാന്യം ആണ് നൽകാറുള്ളത്. കാരണം ബഹിരാകാശ ദൗത്യങ്ങൾ രാജ്യങ്ങളുടെ പുരോഗതി നിർണയിക്കുന്നു. ഇത്തരത്തിൽ ദൗത്യങ്ങൾക്കായി ബഹിരാകാശത്തേയ്ക്ക് പോകുന്നവർ പ്രത്യേക രീതിയിൽ ആണ് വസ്ത്രങ്ങൾ ധരിക്കാറുള്ളത്. ഇത് പല സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയുമെല്ലാം നാം കണ്ടുകാണും. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ആണ് ബഹിരാകാശ യാത്രികർ ഉപയോഗിക്കാറുള്ളത്. ഇത് എന്തുകൊണ്ടാണെന്ന് നോക്കാം.
ശരീരത്തിന്റെ താപ നില ശരിയായ തരത്തിൽ നിലനിർത്തുന്നതിന് വേണ്ടിയാണ് ബഹിരാകാശ യാത്രികർ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്. ബഹിരാകാശത്ത് താപനില അടിയ്ക്കടി മാറിക്കൊണ്ടേയിരിക്കും. സൂര്യരശ്മികൾ പതിയ്ക്കുന്ന ഭാഗങ്ങളിൽ കൊടും ചൂടും അല്ലാത്ത ഭാഗങ്ങളിൽ വലിയ തണുപ്പും ആയിരിക്കും അനുഭവപ്പെടുക. ഇത് യാത്രികരെ ബാധിക്കാതിരിക്കാനാണ് വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ നൽകുന്നത്.
ചൂടുള്ള ഭാഗത്താണ് യാത്രികർ എങ്കിൽ വെള്ള വസ്ത്രത്തിൽ വലിയ ചൂട് ശരീരത്തിൽ ഏൽക്കുകയില്ല. കാരണം സൂര്യരശ്മികളെ വെള്ള നിറം വികിരണം ചെയ്യും. ഇത് അധികം ചൂടേൽക്കാതിരിക്കാൻ യാത്രികരെ സഹായിക്കും.
ബഹിരാകാശത്ത് ഇരുട്ടാണ് കൂടുതൽ ആയി അനുഭവപ്പെടുക. ഈ സാഹചര്യത്തിൽ യാത്രികരെ പരസ്പരം തിരിച്ചറിയാൻ ഈ നിറം സഹായിക്കും. രക്ഷാപ്രവർത്തനങ്ങൾക്കായി എത്തുന്നവർക്കും യാത്രികരെ കണ്ടെത്താൻ ഇത് സഹായിക്കും. റേഡിയോ തരംഗങ്ങളെയും മറ്റ് സിഗ്നലുകളെയുമെല്ലാം പ്രതിഫലിപ്പിക്കാൻ വെള്ള വസ്ത്രങ്ങൾക്ക് കഴിയും. ഇത് ആശയവിനിയമം എളുപ്പത്തിലാക്കാൻ യാത്രികരെ സഹായിക്കും.
വെള്ള നിറത്തിന് പുറമേ ബഹിരാകാശത്ത് യാത്രികർ ഓറഞ്ച്, കറുപ്പ് എന്നീ നിറങ്ങൾ ഉപയോഗിക്കാറുണ്ട്. രക്ഷാപ്രവർത്തനങ്ങളുടെ സമയത്താകും ഈ നിറം കൂടുതലായി ധരിക്കാറുള്ളത്. വെള്ള നിറത്തിന് സമാനമായ സവിശേഷതകൾ തന്നെയാണ് ഓറഞ്ചിനും ഉള്ളത്. അടിയന്തിര സാഹചര്യത്തിലും ഈ വസ്ത്രം ധരിക്കാറുണ്ട്. താപനില വളരെ കുറവുള്ള ഭാഗങ്ങളിൽ ആണ് ഇവർ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കാറുള്ളത്.
Discussion about this post