ന്യൂഡൽഹി : പരസ്പര സമ്മതത്തേടെ വിവാഹമോചനത്തിന് തയ്യാറകണമെന്ന് ദമ്പതികളെ ഉപദേശിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നീണ്ട നിയമ പോരാട്ടം അഭിഭാഷകർക്ക് മാത്രമേ ഗുണം ചെയ്യുകയോള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. വിവാഹ തർക്ക കേസ് മാറ്റുന്നതിനുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനുള്ള ഓപ്ഷൻ ദമ്പതികൾ തിരഞ്ഞെടുക്കുക . നിങ്ങൾക്ക് വേണമെങ്കിൽ 10 വർഷത്തോളം ജീവിത പോരാട്ടം നടത്താം . കോടതി നിങ്ങളുടെ കേസ് എത്ര കാലത്തേക്ക് വേണമെങ്കിലും പരിഗണിക്കും. കോടതിയിൽ പോരാട്ടം നടത്തിയിട്ട് ഒരു കാര്യവും ഇല്ല. കോടതിയിൽ വന്ന് പോരാടുന്നതിൽ സന്തോഷിക്കുക അഭിഭാഷകർ മാത്രമാണ് എന്ന് ജസ്റ്റിസ് പറഞ്ഞു.
ദമ്പതികളോട് പരസ്പര സമ്മതത്തോടെയും വിവാഹമോചനത്തിന് സമ്മതിക്കുമോ എന്ന് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. അല്ലെങ്കിൽ, ക്രിമിനൽ പരാതിയും മറ്റും ഉണ്ടാകും. നിങ്ങൾ പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് സമ്മതിച്ചാൽ, ഞങ്ങൾക്ക് കേസുകൾ അവസാനിപ്പിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post