മുംബൈ: ആരാധകർക്ക് ആവേശവും അതോടൊപ്പം അത്ഭുതവും നൽകിയ നീക്കത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വരാനൊരുങ്ങി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. ഈ വർഷം നടക്കുന്ന ആദ്യ ഇൻ്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിൻ്റെ സമാരംഭത്തോടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ.
ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസിലെ ദക്ഷിണാഫ്രിക്ക എന്നീ ആറ് ടീമുകളാണ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. മത്സരാധിഷ്ഠിതമായ അന്തരീക്ഷത്തിൽ പഴയകാല താരങ്ങൾ ഒത്തുചേരുമ്പോൾ, പഴയ ചില തീ പാറുന്ന പോരാട്ടങ്ങൾ പുനരുജ്ജീവിപ്പിക്കാൻ വേദിയൊരുങ്ങുകയാണ്.
തീയതികൾ ഇതുവരെ ഉറപ്പായിട്ടില്ലെങ്കിലും നവംബറിൽ മുംബൈ, ലഖ്‌നൗ, റായ്പൂർ എന്നിവിടങ്ങളിലായാണ് ടൂർണമെൻ്റ് നടക്കുക.
ലീഗിൻ്റെ കമ്മീഷണറായി നിയമിതനായ സച്ചിനും അദ്ദേഹത്തിൻ്റെ ആരാധനാ പുരുഷനായ സുനിൽ ഗവാസ്‌കറും തമ്മിലുള്ള സഹകരണത്തിൻ്റെ ഫലമായാണ് ഐഎംഎൽ . ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്‌പോർട്‌സ് മാനേജ്‌മെൻ്റ് കമ്പനികളായ പിഎംജി സ്‌പോർട്‌സ്, സ്‌പോർട്ട് ഫൈവ് എന്നിവയുമായി സച്ചിനും ഗവാസ്‌കറും ചേർന്ന് പ്രവർത്തിക്കും.
ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ്, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ്, റോഡ് സേഫ്റ്റി വേൾഡ് സീരീസ് തുടങ്ങിയ വിരമിച്ച അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെൻ്റുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയ്‌ക്കിടയിൽ, കൂടുതൽ കടുപ്പമേറിയതും ഗൗരവമേറിയതുമായ മത്സരങ്ങളാണ് ഐ എം ൽ വാഗ്ദാനം ചെയ്യുന്നത്.
Discussion about this post