മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ കൈയിലെ ബാഗില്‍ നിന്ന് ജീവനുള്ള ഞണ്ടുകള്‍ പുറത്തുചാടിയാലോ. ഇത് യാത്രക്കാരെ പരിഭ്രാന്തരാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ യാത്രക്കാരും അവയെ പിടിച്ച് തിരികെ ബാഗിലിടാന്‍ സഹായിച്ചാലോ. ഇപ്പോഴിതാ അത്തരത്തിലൊരു കൗതുകകരമായ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
മെട്രൊയില്‍ സഞ്ചരിക്കുന്നതിനിടെ ഒരു സ്ത്രീയുടെ ബാഗില്‍ നിന്ന് ഞണ്ടുകള്‍ പുറത്തുചാടുകയായിരുന്നു. ഞണ്ടുകള്‍ തറയില്‍ നിരങ്ങിത്തുടങ്ങിയതോടെ മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരായി.
തുടക്കത്തില്‍ സ്ത്രീയും അല്‍പം ആശങ്കപ്പെട്ടെങ്കിലും ഒപ്പം യാത്ര ചെയ്തിരുന്നവര്‍ അവരെ സഹായിക്കുകയും ഞണ്ടുകളെ ബാഗിലാക്കുകയുമായിരുന്നു. എന്നാല്‍, വീഡിയോയില്‍ കാഴ്ചക്കാരുടെ ശ്രദ്ധ കവര്‍ന്നത് മറ്റൊരു യാത്രക്കാരനെയായിരുന്നു. മറ്റുയാത്രക്കാര്‍ ഭയന്നുമാറിയപ്പോള്‍ അയാള്‍ സംഭവത്തില്‍ പെട്ടെന്ന് ഇടപെടുകയും രക്ഷപെട്ടോടിയ ഒരു ഞണ്ടിനെ കൈയ്യില്‍ പിടിച്ചെടുക്കുകയുമായിരുന്നു.
യാത്രക്കാരിലൊരാള്‍ തന്നെ ഒരു വലിയ സഞ്ചി സംഘടിപ്പിക്കുകയും ഞണ്ടുകളെ മുഴുവന്‍ അതിലേക്ക് മാറ്റുകയുമായിരുന്നു. സഞ്ചിയിലേക്ക് മാറ്റുന്നതിനിടെ കുറെയേറെ ഞണ്ടുകള്‍ പുറത്തേക്ക് ചാടി. എന്നാല്‍, മറ്റുയാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയാസമൊന്നും ഉണ്ടാക്കാതെ സഹയാത്രികരായ ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് ഞണ്ടുകളെയെല്ലാം സഞ്ചിയുടെ അകത്താക്കി.
View this post on Instagram
2.2 കോടിയിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞ്. 7.34 ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. അവശ്യഘട്ടത്തില്‍ സ്ത്രീയെ സഹായിച്ച മറ്റു യാത്രക്കാരെ നിരവധി പേര്‍ അഭിനന്ദിച്ചു.
Discussion about this post