ലക്‌നൗ :ഐഫോൺ വിതരണം ചെയ്യാനെത്തിയ ഡെലിവറി ബോയിയെ കൊലപ്പെടുത്തി സംഘം. ഭരത് സാഹു എന്ന കൊറിയർ കമ്പനി ജീവനക്കാരനെയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം.
സെപ്റ്റംബർ 23 ന് 1.5 ലക്ഷം വിലയുള്ള ഐഫോണിന്റെ ഡെലിവറിക്കായാണ് ഭരത് സാഹു ഗജനാൻ എന്നയാളുടെ താമസസ്ഥലത്തേക്ക് പോയത്. എന്നാൽ ഗജനാനും സുഹൃത്തുകളും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി ഇന്ദിര കനാലിൽ തള്ളുകയായിരുന്നു. സംഭവത്തിന് ശേഷം ഇവർ ഒളിവിൽ പോവുകയു ചെയ്തു.
സെപ്റ്റംബർ 25 ആയിട്ടും വീട്ടിൽ വരാത്തതിനെ തുടർന്ന് ഭരത് സാഹുവിന്റെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കനാലിൽ കണ്ടെത്തിയത്.
സംസ്ഥാന ദുരന്തനിവാരണ സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടത്തുകയാണ്. രണ്ട് പ്രതികൾ പിടിയിലായി. എന്നാൽ മുഖ്യപ്രതി ഗജാനൻ ഒളിവിലാണ്. അയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു.
Discussion about this post