സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി. സെപ്റ്റംബറിലെ വിതരണം അവസാനിച്ചതിനെ തുടര്‍ന്നാണ് റോഷന്‍ കടകള്‍ ഇന്ന് അടച്ചിടുന്നത്. ഒക്ടോബര്‍ മാസത്തിലേക്കുള്ള സ്റ്റോക്ക് ക്രമീകരണം ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. നാളെ ഒക്േടാബര്‍ 2 ഗാന്ധി ജയന്തി. പൊതു അവധി ആയതിനാല്‍ റോഷന്‍ കടകള്‍ക്ക് എല്ലാം അവധിയായിരിക്കും. അവധിയും സ്റ്റോക്ക് ക്രമീകരണവും കഴിഞ്ഞ് ഒക്ടോബര്‍ മാസത്തിലെ റോഷന്‍ വിതരണം തുടങ്ങന്നത് ഒക്ടോബര്‍ 3 മുതല്‍ ആരംഭിക്കും.
അതേസമയം, മസ്റ്ററിങ് ചെയ്യാത്ത മുന്‍ഗണന (ബി പി എല്‍ (പിങ്ക്)/എ. എ.വൈ (മഞ്ഞ) റേഷന്‍കാര്‍ഡ് അംഗങ്ങള്‍ ഒക്ടോബര്‍ അഞ്ചിന് മുമ്പായി നിര്‍ബന്ധമായി റേഷന്‍ കടകളില്‍ എത്തി മസ്റ്ററിങ് നടത്തണമെന്ന് തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിങ് ഓഫീസര്‍ അറിയിച്ചു.
അന്ത്യേദയ അന്നയോജന (എ.എ.വൈ. മഞ്ഞ കാര്‍ഡ്)/ മുന്‍ഗണന (പി.എച്ച്.എച്ച്. പിങ്ക് കാര്‍ഡ്) റേഷന്‍കാര്‍ഡുകളിലെ അംഗങ്ങളുടെ മസ്റ്ററിംഗ് നടക്കുന്നതിനാല്‍ ജില്ലയിലെ എല്ലാ റേഷന്‍കടകളും സെപ്തംബര്‍ 29 ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഡുടമകള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി. കേരളത്തിലെ മിക്ക റോഷന്‍ ഓഫീസുകളിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു.
അതേസമയം, മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളിലെ എല്ലാ കുടുബാംഗങ്ങളുടേയും ഇ-കെവൈസി അപ്ഡേഷന്‍ (മസ്റ്ററിംഗ്) നിര്‍ബന്ധമായി നടത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആണ് നിര്‍ദേശിച്ചത്. ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ ആറ് ദിവസങ്ങളില്‍ ആണ് ഇതിനുള്ള സൗകര്യം ചെയ്തിരിക്കുന്നത്. (മഞ്ഞ, പിങ്ക്, നിറത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍) ഉള്‍പ്പെടെ എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും സഹിതം റേഷന്‍ കടകളില്‍ നേരിട്ടെത്തി ഇ-കെവൈസി അപ്ഡേറ്റ് ചെയ്യണം.
റേഷന്‍ ഉടമ, ക്യാമ്പുകളില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത രീതിയില്‍ ഉള്ള വ്യക്തിയാണെങ്കില്‍ പേരു വിവരങ്ങള്‍ ബന്ധപ്പെട്ട കാര്‍ഡുടമയെയും താലൂക്ക് സപ്ലൈ ഓഫീസറെയും റേഷന്‍ കടയുടമയെയും മുന്‍കൂട്ടി അറിയിക്കുക.
Discussion about this post