ഇന്ത്യയ്ക്ക് രണ്ട് ഒളിമ്പിക്‌സ് മെഡലുകളും രണ്ട് ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും സമ്മാനിച്ച നീരജ് ചോപ്രയുടെ ഭീർഘകാല പരിശീലകൻ ക്ലോസ് ബാർട്ടോണിയറ്റ്സ് സേവനം അവസാനിപ്പിക്കുന്നു. 75 കാരനായ അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ പോവുകയാണ് എന്ന് അറിയിച്ചു. കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കൂടുതൽ സമയം വേണമെന്ന് കാണിച്ചാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.
ഈ സീസണിന് ശേഷം ഇന്ത്യൻ അത്‌ലറ്റികസ് ടീമിലും നീരജ് ചോപ്രയുടെ കോച്ചായും തുടരുകയില്ല. ഒക്ടോബർ പകുതിയോടെ നാട്ടിലേക്ക് മടങ്ങും. 2021 ന് ശേഷം പരിശീലനം അവസാനിപ്പിക്കുകയാണ് എന്ന് അറിയിച്ചിരുന്നു. ഇനി തുടരാൻ കഴിയില്ലെന്നും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. പിന്നീട് 2022 മെയ് വരെ, മറ്റ് ജാവലിൻ അത്ലറ്റുകളെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നു. കൂടാതെ ജാവലിൻ കോച്ചുകൾക്കായി കോഴ്സുകൾ നടത്തുന്നതിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. ഇത്തവണ അദ്ദേഹം മടങ്ങുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് എന്ന് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചീഫ് കോച്ച് രാധാകൃഷ്ണൻ നായർ പറഞ്ഞു.
ബർതോണിയറ്റ്‌സ് പരിശീലനം നൽകിയ കാലയളവിലാണ് ജാവലിൻ ത്രോ താരമായ നീരജ് രണ്ട് വീതം ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും ഏഷ്യൻ ഗെയിംസ് മെഡലും നേടിയത്.
2019 ലാണ് ക്ലോസ് ബർതോണിയേറ്റസ് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യക്കൊപ്പം ചേർന്നത്. നീരജ് ചോപ്രയെ പ്രശംസിച്ചുള്ള വാക്കുകൾ കുറച്ച് നാളുകൾക്ക് മുൻപ് വൈറലായിരുന്നു. നീരജ് വളരെ വ്യത്യസ്തമാണ്. കഠിനാധ്വാനം ചെയ്യാൻ തീരെ മടിയില്ല. കൂടാതെ മാനസികമായി കരുത്തനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post