സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. തന്റെ വ്യക്തി ജീവിതത്തിലെയും സിനിമാ ജീവിതത്തിലെയും വിശേഷങ്ങൾ എല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം നിമിഷം നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറ്. ഇപ്പോഴിതാ താരത്തിന്റെ അത്തരത്തിലൊരു പോസ്റ്റ് ആണ് വൈറല്‍ ആകുന്നത്.
തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. എന്നെ ട്രോളല്ലേയേന്ന് പറഞ്ഞാണ് താരം തന്റെ 9ാം വയസിലെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബോയ് ലുക്കിലുള്ള ഒരു ഫോട്ടോയാണ് താരം പുറത്തുവിട്ടത്. കൗമാര കാലത്തുള്ള ഒരു ഫോട്ടോയും ഇതിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.
ഭര്‍ത്താവ് നിക്ക് ജൊനാസിനും മകള്‍ക്കും ഒപ്പമുള്ള പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു പ്രിയങ്ക ചോപ്രയ്‍ക്ക് കുഞ്ഞ് ജനിച്ചത്. സുഗന്ധമുള്ള പുഷ്‍പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നെല്ലാം അര്‍ത്ഥം വരുന്ന
മാല്‍തി മേരി ചോപ്ര എന്നാണ് കുഞ്ഞിന് പേരിട്ടത്. കടലിലെ നക്ഷത്രം എന്ന അര്‍ഥമുള്ള സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തില്‍ നിന്നുള്ള വാക്കും കുഞ്ഞിന് പേരായി സ്വീകരിച്ചു.
Discussion about this post