ലണ്ടന്‍ അംഗവൈകല്യമുള്ള ബ്രിട്ടിഷ് മാധ്യമപ്രവര്‍ത്തകന് വിമാനത്തില്‍ നേരിട്ടത് വലിയ ക്രൂരത. പോളിഷ് എയര്‍ലൈന്‍സാണ് ഇദ്ദേഹത്തിന് വീല്‍ചെയര്‍ നിരസിച്ചത്. 2004 ലെ യുദ്ധ റിപ്പോര്‍ട്ടിങ്ങിനിടെ ആക്രമണത്തിലാണ് ഫ്രാങ്കിന് കാലുകള്‍ നഷ്ടമായത്. ഓണ്‍ബോര്‍ഡ് വീല്‍ചെയറുകള്‍ ഇല്ലെന്ന് വിമാനകമ്പനി അറിയിച്ചതിനെ തുടര്‍ന്ന് വാര്‍സോയില്‍ നിന്ന് മടങ്ങുന്ന ഫ്‌ലൈറ്റില്‍ ടോയ്ലറ്റിലേക്ക്; ഇഴഞ്ഞാണ് പോയതെന്ന് ഫ്രാങ്ക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു.
കാബില്‍ ക്രൂ അംഗങ്ങള്‍ തന്നോട് ക്ഷമാപണം നടത്തി. അവരെ താന്‍ കുറ്റപ്പെടുത്തുന്നില്ല. ഇതിന് കാരണം വിമാനക്കമ്പനിയുടെ നയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തകാലത്ത് താന്‍ സഞ്ചരിച്ച മറ്റെല്ലാ എയര്‍ലൈനുകളിലും ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഓണ്‍ബോര്‍ഡ് വീല്‍ചെയറുകള്‍ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഗാര്‍ഡനറിന്റെ ഈ പോസ്റ്റിന് ധാരാളം പേരാണ് പ്രതികരണവുമായെത്തിയത്. അവരെല്ലാം വിമാനക്കമ്പനിയുടെ ഈ പ്രവൃത്തിയില്‍ വലിയ രോഷം പ്രകടിപ്പിച്ചു. ഗാര്‍ഡ്‌നറുടെ അനുഭവത്തെ ‘ഭീകരവും’ ‘തികച്ചും പൊറുക്കാനാവാത്തതും’ എന്നാണ് ഇവരെല്ലാം വിശേഷിപ്പിച്ചത്.
സംഭവം വിവാദമായതിന് പിന്നാലെ വിമാനക്കമ്പനിയും ക്ഷമാപണവുമായി എത്തി: ‘മിസ്റ്റര്‍ ഫ്രാങ്ക് ഗാര്‍ഡ്‌നര്‍ ഞങ്ങളോടൊപ്പമുള്ള തന്റെ ഫ്‌ലൈറ്റ് യാത്രയില്‍ നേരിട്ട വിഷമകരമായ അനുഭവത്തില്‍ അഗാധമായി ഖേദിക്കുന്നു. ഓണ്‍ബോര്‍ഡ് വീല്‍ചെയറിന്റെ അഭാവം മൂലമുണ്ടായ അസൗകര്യത്തിനും ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.
‘നിലവില്‍, ഞങ്ങളുടെ ഡ്രീംലൈനര്‍ വിമാനത്തില്‍ ഓണ്‍ബോര്‍ഡ് വീല്‍ചെയറുകള്‍ ലഭ്യമാണ്. എന്നിരുന്നാലും,സ്ഥലപരിമിതിയുള്ളതിനാല്‍ ഞങ്ങളുടെ ഹ്രസ്വ-ദൂര സര്‍വീസിന്് ഇതുവരെ ഈ സൗകര്യമില്ല. എന്നാല്‍ ഇപ്പോള്‍ ഈ കുറവ് ഞങ്ങള്‍ മനസ്സിലാക്കുന്നു സമീപ ഭാവിയില്‍ ഓണ്‍ബോര്‍ഡ് വീല്‍ചെയറുകള്‍ ഇതിലും ഏര്‍പ്പെടുത്തും..
‘ഞങ്ങളുടെ വെബ്സൈറ്റില്‍ സൂചിപ്പിച്ചതുപോലെ, ദീര്‍ഘദൂര ഫ്‌ലൈറ്റുകള്‍ക്ക്, ക്യാബിനിലൂടെ സഞ്ചരിക്കാന്‍ യാത്രക്കാരെ സഹായിക്കുന്നതിന് ഞങ്ങള്‍ ഓണ്‍ബോര്‍ഡ് വീല്‍ചെയറുകള്‍ നല്‍കുന്നു. കൂടാതെ, ചെക്ക്-ഇന്‍ മുതല്‍ ബോര്‍ഡിംഗ് വരെയും വിമാനത്തില്‍ നിന്ന് ബാഗേജ് വരെയും യാത്രക്കാരെ സഹായിക്കാന്‍ ഞങ്ങളുടെ ഗ്രൗണ്ട് സ്റ്റാഫ് എപ്പോഴും തയ്യാറാണ്. അവര്‍ വ്യക്തമാക്കി.
Discussion about this post