ന്യൂഡൽഹി: വ്യവസായപ്രമുഖൻ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിനെതിരെ ലോക്‌സഭ പ്രതിക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ആരോപണവുമായി രാഹുൽ ഗാന്ധി എത്തുന്നത്. അംബാനി ആയിരക്കണക്കിന് രൂപയാണ് തന്റെ മകന്റെ വിവാഹത്തിനായി ചെലവാക്കിയതെന്നും അത് രാജ്യത്തെ ജനങ്ങളുടെ പണമാണെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാനയിലെ സോനപത്തിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ടാണ് രാഹുൽഗാന്ധിയുടെ ആരോപണങ്ങൾ അത്രയും.
ബിജെപി ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാജ്യത്തെ വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാർക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും രാഹുൽഗാന്ധി ആരോപിച്ചു.നിങ്ങൾ അംബാനിയുടെ കല്യാണം കണ്ടിട്ടുണ്ടോ? കല്യാണത്തിന് അംബാനി കോടികൾ ചിലവഴിച്ചു. ഇത് ആരുടെ പണമാണ്? ഇത് നിങ്ങളുടെ പണമാണ്. നിങ്ങളുടെ മക്കളെ വിവാഹം കഴിപ്പിക്കാൻ നിങ്ങൾ ബാങ്ക് വായ്പ എടുക്കുന്നു. രാജ്യത്തെ 25 പേർക്ക് മാത്രമേ ഇത്തരത്തിൽ കോടികൾ ചെലവഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള സാമ്പത്തിക ഘടനയാണ് നരേന്ദ്ര മോദി ഉണ്ടാക്കിയിരിക്കുന്നത്. അവർ വിവാഹത്തിന് കോടികളാണ് ചെലവാക്കുന്നത്, എന്നാൽ ഒരു കർഷകന് കടത്തിൽ മുങ്ങി മാത്രമേ ഒരു കല്യാണം നടത്താൻ കഴിയൂ. ഇത് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.നിങ്ങളുടെ പോക്കറ്റിൽ നിന്ന് പണം എടുക്കുമ്പോൾ ഈ 25 പേരുടെ പോക്കറ്റിലേക്ക് പണം പോകുന്നു എന്നതാണ് സത്യമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും വ്യവസായി വിരേൻ മർച്ചന്റിൻറെ മകൾ രാധിക മർച്ചന്റും ഈ വർഷം ജൂലൈയിൽ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിലാണ് വിവാഹിതരായത്.അനന്തിന്റെ വിവാഹത്തിനായി അംബാനി 5000 കോടിയോളം രൂപ മുടക്കിയെന്നാണ് റിപ്പോർട്ടുകൾ. അനന്ത് അംബാനി -രാധിക മെർച്ചന്റ് വിവാഹത്തിന്റെ പ്രീ വെഡിങ് ആഘോഷങ്ങൾക്ക് വേണ്ടി മാത്രം 2000 കോടി രൂപയ്ക്ക് മുകളിലാണ് മുകേഷ് അംബാനി ചെലവഴിച്ചിരിക്കുന്നത്
Discussion about this post