വിദേശ വിപണികളിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു ദക്ഷിണേന്ത്യൻ ബ്രാൻഡ് റം ആണ്. ബെല്ല എന്ന പേരിലുള്ള ഈ റം കർണാടകയിലാണ് നിർമ്മിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ മദ്യനിർമ്മാതാക്കളായ അമൃത് ഡിസ്റ്റിലറീസ് പുറത്തിറക്കിയിട്ടുള്ള ബെല്ല പൂർണ്ണമായും ശർക്കരയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന റം ആണ്.
പ്രധാനമായും വിദേശ വിപണി ലക്ഷ്യമാക്കിയാണ് ബെല്ല നിർമ്മിക്കപ്പെടുന്നത്. ഒരു കുപ്പി റമ്മിന് 3500 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില. കർണാടകയിലെ മാണ്ഡ്യയിലുള്ള സഹ്യാദ്രിയിൽ കൃഷി ചെയ്യുന്ന കരിമ്പിൽ നിന്നുമുള്ള ശർക്കരയാണ് ബെല്ലയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ശർക്കരയുടെ കന്നഡ പേരാണ് ബെല്ല എന്നുള്ളത്.
കർണാടകയിൽ 75 വർഷം മുൻപ് സ്ഥാപിക്കപ്പെട്ട മദ്യനിർമ്മാണ കമ്പനിയാണ് അമൃത് ഡിസ്റ്റിലറീസ്. ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്കിയുടെ പിതാവ് എന്നറിയപ്പെടുന്ന കർണാടക സ്വദേശി നീലകണ്ഠ റാവു ജഗ്ദലേ സ്ഥാപിച്ച അമൃത് ഡിസ്റ്റിലറീസ് പുറത്തിറക്കിയിട്ടുള്ള അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്കി ലോകത്തിൽ തന്നെ മികച്ച വിസ്കിക്കുള്ള വേൾഡ് വിസ്കി ഓഫ് ദി ഇയർ അവാർഡ് പോലും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങളിൽ അമൃതിന്റെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നുണ്ട്.
Discussion about this post