കോഴിക്കോട്: സ്വർണ്ണക്കടത്ത് വിവാദത്തിൽ പി.വി അൻവറിനെതിരെ ആക്രമണം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. “വർഗീയ ശക്തികൾ പിന്നിൽ ഉണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാം എന്ന് കരുതേണ്ടന്നും, വഴിയിൽ നിന്ന് വായിൽ തോന്നിയത് പറഞ്ഞാൽ അത് കേട്ട് നടപടിയെടുക്കുന്ന പാർട്ടി അല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ സിപിഎമ്മിന് അതിന്റേതായ സംഘടന രീതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമ്മിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വർണ്ണക്കടത്തും ഹവാലാ പണവും ഏറ്റവും കൂടുതൽ നടക്കുന്നത് മലപ്പുറത്താണെന്നും കണക്കുകളുടെ അടിസ്ഥാനത്തിൽ സ്വർണ്ണക്കടത്തുകാരെ പറയുമ്പോൾ ചിലർക്ക് പൊള്ളുന്നത് എന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു.
2020 മുതലുള്ള സ്വർണക്കടത്തിൽ ആകെ കേരളത്തിൽ പിടികൂടിയത് 147.7 9 കിലോഗ്രാം ആണ്. ഇതിൽ 124.47 കിലോഗ്രാം കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് പിടികൂടിയത്. ഈ കണക്ക് പറയുന്നത് ഏതെങ്കിലും ഒരു ജില്ലക്കെതിരെയോ സമുദായത്തിനെതിരെയോ ആയി കണക്കാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post