ഹരിയാന: ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. രാജ്യത്തെ മുന്നോട്ട് നയിക്കുന്ന എല്ലാ കാര്യത്തിലും ഉടക്കുമായി വരുന്ന കോൺഗ്രസ്സ് ജാതി വാദത്തിലൂടെ തകർക്കാൻ ശ്രമിക്കുന്നത് ദേശീയതാവാദമെന്ന് തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തിന് പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും കോൺഗ്രസ് കുരുക്കിലാക്കി, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കോൺഗ്രസ് അനുവദിച്ചില്ല, ജമ്മു കശ്മീരിൽ ഭരണഘടന പൂർണ്ണമായും നടപ്പാക്കാൻ കോൺഗ്രസ് അനുവദിച്ചില്ല. “. ഹരിയാനയിലെ പല്‌വാളിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
പാർലമെൻ്റിലും അസംബ്ലിയിലും ഉള്ള സംവരണം അവർ നമ്മുടെ സഹോദരിമാർക്ക് നഷ്ടപ്പെടുത്തി. മുത്തലാഖ് എന്ന പ്രശ്നത്തിൽ നമ്മുടെ മുസ്ലീം സഹോദരിമാരെ കോൺഗ്രസ് കുടുക്കി. കോൺഗ്രസ് രാജ്യത്തിൻ്റെയും പൗരന്മാരുടെയും പ്രശ്‌നങ്ങൾ പരിഹരിച്ചില്ല, പകരം സ്വന്തം കുടുംബം സ്ഥാപിക്കാൻ അതിൻ്റെ എല്ലാ ശക്തിയും ഉപയോഗിച്ചു,”
കോൺഗ്രസ് ഇന്നുവരെ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് , പക്ഷെ ഇപ്പോഴും അവർ സർക്കാർ രൂപീകരിക്കുന്നത് സ്വപ്നം കാണുകയാണ് . ബിജെപി അനുഭാവികൾ രാജ്യസ്നേഹികളാണ്, അവർ ദേശസ്നേഹികളായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ഈ രാജ്യത്ത് നിന്ന് ദേശസ്നേഹം തകർക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. ജാതീയത പ്രചരിപ്പിക്കുക, ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ നേരിടുക,” ഇതാണ് കോൺഗ്രസിന്റെ ഉദ്ദേശം .
Discussion about this post