ആലപ്പുഴ: വീട്ടിലെ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരുന്ന വനിതാ ഡോക്ടറെ പിന്നിലൂടെ വന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ ആപ്പുർ സ്വദേശി സുനിലിനെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. കലവൂർ കൃപാസനത്തിന് സമീപമുള്ള വാടകവീട്ടിൽ താമസിക്കുകയായിരുന്ന ആലപ്പുഴ ജില്ലാ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരെയാണ് യുവാവിന്റെ കാരണമായ ആക്രമണം നടന്നത്.
രാവിലെ മതിൽ ചാടി വീടിന്റ പരിസരത്ത് കടന്ന പ്രതി അടച്ചിട്ടിരുന്ന വീടിന്റെ പ്രധാന വാതിൽ തുറന്നാണ് അകത്തു കയറിയത്. തുടർന്ന് അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്ന വനിതാ ഡോക്ടറെ പിന്നിലൂടെ വന്ന് കഴുത്ത് ഞെരിക്കുകയായിരുന്ന. ഭയന്ന് പോയ ഡോക്ടർ കയ്യിലിരുന്ന സ്പൂൺ ഉപയോഗിച്ച് സ്വയം പ്രതിരോധിച്ചു. ബഹളം കേട്ട് അവിടേക്ക് വന്ന ഡോക്ടറുടെ ഭർത്താവ് പ്രതിയെ കീഴ്പ്പെടുത്താൻ നോക്കിയെങ്കിലും പ്രതി അക്രമാസക്തനായി തുടരുകയായിരുന്നു.
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ കീഴടക്കിടത്. തുടർന്ന് മണ്ണഞ്ചേരി പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അമിതമായി ലഹരി ഉപയോഗിച്ച അവസ്ഥയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.









Discussion about this post