തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് എസ്.പി:സുകേശനും ബാര്‍ ഹോട്ടല്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശും ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ കുറിച്ച് തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി: പി.എന്‍.ഉണ്ണിരാജ അന്വേഷിക്കും.
ബാര്‍ കോഴ കേസില്‍ നാല് മന്ത്രിമാരുടെ പേരു പറയാന്‍ സുകേശന് പ്രേരിപ്പിച്ചതായും കുറ്റപത്രം നല്‍കാമെന്ന് ഉറപ്പു നല്‍കിയതായും ബിജുരമേശ് പറയുന്നതായുള്ള സംഭാഷണങ്ങള്‍ പുറത്ത് വന്നിരുന്നു.
നേരത്തെ ഇതു സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിജിലന്‍സ് മേധാവി എ.ഡി.ജി.പി ആര്.ശങ്കര്‍ റെഡ്ഡി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. കെ.എം. മാണിയെയും മറ്റ് മൂന്ന് മന്ത്രിമാരെയും കുടുക്കാന്‍ ബാര്‍ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശുമായി ചേര്‍ന്ന് എസുകേശന് ഗൂഢാലോചന നടത്തിയെന്നാണ് ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് നല്‍കിയത്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
Discussion about this post