തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി . മൂന്നാം പിണറായി സർക്കാർ വരുന്നത് തടയാനാണ് മാദ്ധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് നടത്തി കൊണ്ടിരിക്കുന്നത്. ഞങ്ങൾക്ക് ഇതിൽ ഒന്നും ബേജാറില്ല എന്ന് മന്ത്രി ശിവൻ കുട്ടി പറഞ്ഞു.
ജനങ്ങളെ അണിനിരത്തിക്കൊണ്ട് ഇടതുപക്ഷം മുന്നോട്ടു പോകും. ഞങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ട് . ഇതിനും വലിയ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊന്നും ജനങ്ങൾ വിശ്വാസിക്കില്ല എന്നതിന് തെളിവാണ് രണ്ടാം പിണറായി സർക്കാർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവറിന്റെ വിഷയം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. ഇത് രണ്ട് മൂന്ന് നിൽക്കും. ഇതൊക്കെ പെരുമഴയ്ത്ത് ഉണ്ടാകുന്ന കുമിളകൾ മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മലപ്പുറം പരാമർശം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. പ്രതികരണം പത്രം തെറ്റായി വ്യാഖ്യാനിച്ചു. ഒരു പ്രദേശത്ത താൻ അഭിമുഖത്തിൽ പരാമർശിച്ചിട്ടില്ല. തെറ്റായ വ്യാഖ്യാനങ്ങൾ വിവാദങ്ങൾക്ക് കാരണം ആയി എന്നാണ് വ്യക്തമാക്കിയിരുന്നത്.
മലപ്പുറത്തെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോടിക്കണക്കിന് വിലമതിയ്ക്കുന്ന സ്വർണവും ഹവാല പണവും പിടിച്ചെടുത്തിട്ടുണ്ടെന്നും, ഇത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നായിരുന്നു പത്രം വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഒരു ജില്ലയെ മാത്രം മുഖ്യമന്ത്രി മോശമായി ചിത്രീകരിച്ചുവെന്ന തരത്തിൽ വിവാദവും ശക്തമായ പ്രതിഷേധവും ഉയർന്ന് വന്നത്.
Discussion about this post