ചെന്നൈ : നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്ന് അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. രജനികാന്തിന്റെ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ ഉണ്ടായ നീർവീക്കമാണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നം എന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ഹൃദയത്തിന്റെ പ്രധാന രക്തക്കുഴൽ ആയ ആർട്ടറിയിൽ ഉണ്ടായ നീർവീക്കമാണ് അദ്ദേഹത്തിന്റെ പ്രശ്‌നം ആയിരുന്നത്. ശസ്ത്രക്രിയേതര രീതിയിലൂടെയാണ് രജനികാന്ത് ചികിത്സ നടത്തിയത് എന്ന് അപ്പോൾ ആശുപത്രിയിലെ മുതിർന്ന ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ സായി സതീഷ് വ്യക്തമാക്കി. നീർവീക്കമുള്ളിടത്ത് സ്റ്റന്റ് സ്ഥാപിച്ചതായും ഡോക്ടർ അറിയിച്ചു.
സെപ്റ്റംബർ 30നാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് രജനികാന്തിനെ ഗ്രീസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യ ലത പ്രതികരിച്ചിരുന്നു.
Discussion about this post