ഏറെ സ്വപ്‌നം കണ്ട് ആഗ്രഹത്തോടെ പണിത വീട് സുന്ദരമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. അലങ്കാരങ്ങളും ചിത്രങ്ങളും തൂക്കി, നല്ല നിറം പൂശി പരമാവധി സുന്ദരമാക്കും. വീടുകളുടെ അകത്തളങ്ങൾ സുന്ദരമാക്കാൻ ഇപ്പോൾ ഇൻഡോർ പ്ലാന്റുകളും ഉപയോഗിക്കുന്നു. പച്ചപ്പും ഹരിതാഭയും വന്ന് വീടിനകം വളരെ പോസിറ്റീവ് എനർജി കൊണ്ട് മൂടുന്നു.
ഇൻഡോർ പ്ലാന്റുകളിൽ വളരെ പ്രചാരത്തിലുള്ള ഒരു ചെടിയാണ് സ്‌നേക്ക് പ്ലാന്റ് എന്നും മദർ ഇൻ ലോ ടംഗ് അഥവാ അമ്മായിഅമ്മയുടെ നാവ് എന്നും അറിയപ്പെടുന്ന ചെടി. ജലാംശം അധികം തങ്ങിനിൽക്കാത്ത രീതിയിൽ ഇത് വളർത്താൻ എന്നത് കൊണ്ട് തന്നെ അകത്തളങ്ങൾ വൃത്തികേടാകാതെ ഈ ചെടി വളർത്താം. പൊതുവേ അൽപ്പം മാത്രം വെള്ളം ആവശ്യമുള്ള ചെടിയാണിത്. മാസത്തിൽ രണ്ടോ മൂന്നോ തവണ മാത്രമേ ചെടിയ്ക്ക് വെള്ളം ഒഴിക്കേണ്ട ആവശ്യമുള്ളൂ. വെള്ളമൊഴിക്കുന്നതിന് മുൻപ് നട്ടിരിക്കുന്ന മണ്ണ് പൂർണമായും ഉണങ്ങിയ നിലയിലാണെന്ന് ഉറപ്പ് വരുത്തുന്നത് ഇവയുടെ അയുസ് വർദ്ധിപ്പിക്കും.
വളരെയേറെ കൗതുകങ്ങളും ഈ ചെടിയെ കുറിച്ചുണ്ട്. നാസ അംഗീകരിച്ച ഒമ്പത് ചെടികളിൽ ഒന്നാണ് മദർ ഇൻലോസ് ടംഗ്. പാമ്പിനെപ്പോലെയുള്ള രൂപത്താൽ ഇതു പാമ്പുചെടിയെന്ന് അറിയപ്പെടുന്നു. മൂർച്ചയുള്ള വശങ്ങളുള്ളതിനാൽ അമ്മായിയമ്മയുടെ നാവെന്നും ഇതിനെ വിളിക്കുന്നു. നാസ നടത്തിയ പഠനമനുസരിച്ച് വിഷാംശമുള്ള നൈട്രജൻ ഓക്‌സൈഡുകളും ഫോർമാൽഡിഹൈഡും മറ്റും വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധീകരിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. വായുശുദ്ധീകരിക്കാനുള്ള കഴിവുള്ളതിനാൽ അകത്തളത്തിന് ഭംഗി കൂട്ടുക മാത്രമല്ല നമുക്ക് ആരോഗ്യവും ഇത് പ്രദാനം ചെയ്യുന്നു.
നമ്മുടെ ശ്വാസോച്ഛ്വാസത്തിലൂടെ വരുന്ന കാർബൺ ഡൈ ഓക്സൈഡിന് പുറമെ വായുവിലെ മറ്റ് വാതകങ്ങളെയും ആഗിരണം ചെയ്യാനുളള കഴിവ് ഈ ചെടിയ്ക്കുണ്ട്. നമ്മുടെ വീടുകളിൽ സാധാരണയായുളള പ്ലാസ്റ്റിക് കവറുകളിൽ നിന്ന് പോലും ചില പ്രത്യേക വാതകങ്ങൾ പുറപ്പെടുന്നുണ്ട്. ഇവയൊക്കെ ആഗിരണം ചെയ്യാനുളള പ്രത്യേക കഴിവ് മദർ ഇൻലോസ് ടങ്ങിനുണ്ട്.
ഫെങ് ഷൂയി പ്രകാരം വീടിന്റെ പ്രവേശന കവാടമാണ് സ്‌നേക്ക് പ്ലാന്റുകൾ വളർത്താൻ ഏറ്റവും യോജിച്ച ഇടം.നെഗറ്റീവ് ഊർജം വീടിനകത്തേക്ക് പ്രവേശിക്കാതെ തടയാനും ഇവയുടെ സാന്നിധ്യം സഹായിക്കും. വീടിന്റെ തെക്കുഭാഗം കിഴക്കുഭാഗം അല്ലെങ്കിൽ തെക്കു കിഴക്കേ മൂല എന്നിവിടങ്ങളാണ് സ്‌നേക്ക് പ്ലാന്റുകൾ വളർത്താൻ ഏറ്റവും ഉചിതം.













Discussion about this post