ന്യൂഡൽഹി : അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടി ഡൽഹി പോലീസ്. 500 കിലോ കൊക്കെയ്നുമായാണ് സംഘത്തെ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വിലമതിക്കുന്നതാണ് കണ്ടെടുത്ത മയക്കുമരുന്ന്. സംഭവത്തിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയിരിക്കുന്നത്. സംഘം പ്രവർത്തിക്കുന്നത് ഒരു നാർക്കോ ടെറർ മോഡ്യൂളിന്റെ ഭാഗമായിട്ടാണെന്നാണ് പോലീസ് സംശയിക്കുന്നത്. പിടികൂടിയ എല്ലാ പ്രതികളെക്കുറിച്ചും ഇവരുടെ പുറകിൽ പ്രവർത്തിക്കുന്നവരെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
Discussion about this post