തിരുവനന്തപുരം : സംസ്ഥാന സർക്കാർ നേരിടുന്ന വിവാദങ്ങൾക്കിടെ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട ആരോപണവുമായി പ്രതിപക്ഷം. നിയമസഭയിൽ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ചോദ്യങ്ങൾ വെട്ടി മാറ്റിയതായാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്.
പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ ചോദിക്കാനായി ഉന്നയിച്ച ചോദ്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ചോദ്യങ്ങളാണ് വെട്ടി മാറ്റിയിരിക്കുന്നത്. ഇത്തരത്തിൽ 49 ചോദ്യങ്ങൾ ഒഴിവാക്കിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിഷയത്തിൽ സ്പീക്കർക്ക് പരാതി നൽകിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.
നിയമസഭയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് മറുപടി നല്‍കേണ്ട ചോദ്യങ്ങളാണ് നക്ഷത്ര ചിഹ്നം ഇട്ട് നൽകാറുള്ളത്. അടുത്ത നിയമസഭാ സമ്മേളനത്തിനായി പ്രതിപക്ഷം നല്‍കിയ ചോദ്യങ്ങളില്‍ ബഹുഭൂരിപക്ഷവും മുഖ്യമന്ത്രി മറുപടി പറയേണ്ടവയാണ്. ഇങ്ങനെ മുഖ്യമന്ത്രി മറുപടി പറയേണ്ട സാഹചര്യം ഒഴിവാക്കാൻ ആയാണ് നിയമസഭ സെക്രട്ടേറിയറ്റ് ബോധപൂര്‍വം ഈ ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമിടാത്തവ ആക്കിമാറ്റി ഒഴിവാക്കിയെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുന്നത്.
Discussion about this post