രാജവെമ്പാലയെ പിടികൂടാൻ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ ശ്രമമാണ്സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറാലാവുന്നത് . ഇൻസ്റ്റഗ്രാമിലാണ് വീഡിയോ വൈറലാവുന്നത്. വീഡിയോ ഏതൊരാൾക്കും അയ്യോ എന്ന് പറയാതെ കണ്ട് തീർക്കാൻ സാധിക്കില്ല.
ജനവാസ മേഖലയിൽ നിന്നാണ് പാമ്പ് പിടിക്കുന്നയാൾ രാജവെമ്പാലയെ പിടികൂടാൻ ശ്രമിക്കുന്നത്. പാമ്പിന്റെ വാലിൽ പിടിച്ച് ചാക്കിലേക്ക് ഇടനാണ് ഇയാൾ ശ്രമിക്കുന്നത്. എന്നാൽ ചാക്കുമായി വന്ന ആളിന്റെ അടുത്തേക്ക് കുതിച്ച് പൊങ്ങി കൊത്താൻ വരുന്നത് വീഡിയോയിൽ കാണാം. എന്നാൽ പാമ്പിനെ പിടികൂടുന്നയാൾ പാമ്പിനെ പിടിക്കാനുള്ള ശ്രമം നിർത്തുന്നില്ല. തുടർന്ന് കൊണ്ടേയിരിക്കുകയാണ്. എന്നാൽ പിടികൂടുന്ന ആളിനെയും കൊത്താൻ പാമ്പ് ശ്രമിക്കുന്നുണ്ട്…. അപ്പോൾ അയാൾ പാമ്പിന് കൈയിൽ നിന്ന് പിടി വിടുന്നുണ്ട്.
വീഡിയോയിൽ പാമ്പിൻറെ വലിപ്പവും അതിവേഗതയിലുള്ള അതിൻറെ ചലനങ്ങളും കാഴ്ചക്കാരിൽ ഭയം തോന്നിപ്പിക്കുന്നതാണ്.കൂടാതെ പാമ്പു പിടിക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ അരയോളം ഉയരത്തിൽ അത് പത്തി വിടർത്തി കൊത്താനായി ഉയരുന്നതും നമ്മെ ഭയപ്പെടുത്തും.
എന്നാൽ ഇത് എവിടെ നിന്നുള്ള വീഡിയോയാണ് എന്നുള്ള വിവരങ്ങൾ ഒന്നും അറിയാൻ സാധിച്ചില്ല. എന്തൊക്കെ ആയാലും ഇൻറർനെറ്റിൽ തരംഗമായി മാറിയ വീഡിയോ ഇതിനോടകം 13 ദശലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്.
വിഷപ്പാമ്പുകളിലെ രാജാവ്, കിങ് കോബ്ര എന്ന രാജവെമ്പാല. ലോകത്തെ ഏറ്റവും നീളമുളള വിഷപ്പാമ്പ്. കൂടുണ്ടാക്കുന്ന ഒരേയൊരു പാമ്പ്. തുടങ്ങി ഒട്ടേറെ പ്രത്യേകതകളുണ്ട് രാജവെമ്പാലയ്ക്ക് . ശരീരത്തിന്റെ നീളം പരമാവധി 5.5 മീറ്റർ വരെയാണ് . മറ്റു പാമ്പുകളെ ഭക്ഷണമാക്കുന്ന രാജവെമ്പാല ബുദ്ധിസാമർഥ്യത്തിലും മുന്നിലാണ്.നാഡീവ്യവസ്ഥയെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക . തുടർന്ന് കടിയേറ്റയാളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കും. ഇത് റെസ്പിരേറ്ററി പാരലിസിസ് എന്ന അവസ്ഥയിലേക്ക് മാറും. പലപ്പോഴും ഇക്കാരണത്താലാണ് മരണം ഉണ്ടാകുന്നത്.
Discussion about this post