തിരുവനന്തപുരം : പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. മുസ്ലിം ലീഗും യൂത്ത് കോൺഗ്രസുമാണ് മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലൂടെ മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനം ആണെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്.
വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കുന്നതും ഒരു ദേശത്തെ തന്നെ അപകീർത്തിപ്പെടുത്തുന്നതും ആണ് ഹിന്ദു പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖം. ഈ സാഹചര്യത്തിൽ ഹിന്ദു പത്രം എഡിറ്റർ, ഹിന്ദു പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റർ, അഭിമുഖം തയ്യാറാക്കിയ പി ആർ ഏജൻസി എംഡി എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയുടെ അഭിമുഖം സംസ്ഥാനത്തെ വലിയ പ്രതിഷേധങ്ങൾക്കാണ് കാരണമായത്. നിരവധി തെറ്റിദ്ധാരണകൾക്കും അക്രമങ്ങൾക്കും കാരണക്കാരായ മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനും പി ആർ ഏജൻസിക്കും എതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. അബിൻ വർക്കിയും പരാതി നൽകി. മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസും ഈ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്. ഒരു പിആർ ഏജൻസിയുടെ സഹായത്തോടെ കേരളത്തിൽ വിദ്വേഷ പ്രചാരണം നടത്തി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സംശയമുണ്ടെന്ന് പി കെ ഫിറോസിന്റെ പരാതിയിൽ വ്യക്തമാക്കുന്നു.
Discussion about this post