രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയും അംബാനി കുടുംബവും ആഡംബരത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിലല്ല. ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനമായ ആന്റിലിയയിൽ ആണ് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത്. അറുന്നൂറിലേറെ ജീവനക്കാരാണ് അംബാനിയുടെ വസതിയിൽ ഉള്ളത്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ പാചകക്കാരന്റെ ശമ്പളമാണ് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ചർച്ചയാകുന്നത്.
പ്രതിമാസം രണ്ട് ലക്ഷം രൂപയോളമാണ് മുകേഷ് അംബാനിയുടെ വീട്ടിലെ പാചകക്കാരന്റെ ശമ്പളം. അതായത് ഒരു വര്‍ഷം 24 ലക്ഷം രൂപ. ഈ വീട്ടിലെ എല്ലാ നിലയിലും ഒരു മാനേജർ വീതം മേല്‍നോട്ടം വഹിക്കുവാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അംബാനിയുടെ വീട്ടിലെ ജീവനക്കാർക്കെല്ലാം ശമ്പളം കൂടാതെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ആരോഗ്യ ഇൻഷുറൻസും അടക്കം നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
ഇന്ത്യൻ ഭക്ഷണങ്ങൾ കൂടുതൽ ഇഷ്ട്ടപെടുന്ന വ്യക്തിയാണ് മുകേഷ് അംബാനിയെന്നാണ് റിപ്പോർട്ട്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് മുകേഷ് അംബാനി താത്പര്യപ്പെടുന്നത് എന്ന് നിത അംബാനി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ ചില സ്ട്രീറ്റ് ഫുഡുകൾ മുകേഷ് അംബാനിക്ക് പ്രിയങ്കരമാണെന്നും അവർ പറയുന്നു. ഭേലും ദാഹി ബറ്റാറ്റ പുരിയും ആണ് ഇതിലൊന്ന്.
ചില ദിവസങ്ങളിൽ രാത്രി ഏറെ വൈകിയും സ്ട്രീറ്റ് ഫുഡ് കഴിക്കാൻ മുകേഷ് അംബാനിയോടൊപ്പം പുറത്തേക്ക് പോകാറുണ്ടെന്ന് ഫെമിനയുമായുള്ള ഒരു അഭിമുഖത്തിൽ
നിത അംബാനി പറഞ്ഞിരുന്നു,
Discussion about this post