ബെംഗളൂരു: കയ്യിൽ ത്രിവർണ പതാകയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഷൂസ് അഴിച്ചുമാറ്റുന്ന കോൺഗ്രസ് പ്രവർത്തകൻ്റെ വീഡിയോ വയറലായി. ഇതേ തുടർന്ന് രൂക്ഷ വിമർശനം നേരിടുകയാണ് കർണാടകയിൽ കോൺഗ്രസ്. രാജ്യത്തിൻറെ ത്രിവർണ്ണ പതാക കയ്യിൽ കെട്ടി കൊണ്ട് സിദ്ധരാമയ്യയുടെ ഷൂ അഴിക്കുകയായിരിന്നു കോൺഗ്രസ് പ്രവർത്തകൻ, അദ്ദേഹത്തിന്റെ കയ്യിൽ പതാക ഉള്ളത് കണ്ടിട്ടു പോലും അതിൽ നിന്നും പിന്തിരിപ്പിക്കാൻ സിദ്ധരാമയ്യയോ മറ്റ് പ്രവർത്തകരോ ശ്രമിക്കുന്നില്ല എന്നും വിഡിയോയിൽ കാണാം .
ഇതിനെ തുടർന്ന് രൂക്ഷ വിമർശനവുമായി ബി ജെ പി രംഗത്ത് വന്നു. രാജ്യത്തിൻ്റെ അഭിമാനത്തെ കോൺഗ്രസ് അപമാനിച്ചുവെന്നും ബി ജെ പി കുറ്റപ്പെടുത്തി. അതെ സമയം സിദ്ധരാമയ്യയുടെ ചെരുപ്പ് ഊരിമാറ്റാൻ പോകുന്നതിനിടെ ചടങ്ങിൽ സന്നിഹിതനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ തൊഴിലാളിയുടെ കയ്യിൽ നിന്ന് ത്രിവർണ്ണ പതാക ഊരിമാറ്റിയതും ശ്രദ്ധേയമായി.
സംഭവത്തോട് പ്രതികരിച്ച ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല, സിദ്ധരാമയ്യയെ അഴിമതിയുടെ പോസ്റ്റർ ബോയ് എന്ന് വിളിക്കുകയും ദേശീയ പതാകയെയും മഹാത്മാഗാന്ധിയുടെ തത്വങ്ങളെയും അവഹേളിച്ചതിന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
അഴിമതി കേസുകളിൽ സിദ്ധരാമയ്യ രാജിവയ്ക്കുന്നതിനുപകരം തൻ്റെ പ്രവർത്തകരെ കൊണ്ട് ത്രിവർണ്ണ പതാക കെട്ടിയ കൈകൾ കൊണ്ട് ഷൂലേസ് കെട്ടിക്കുകയാണ് സിദ്ധരാമയ്യ ചെയ്യുന്നതെന്നും അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്‌സിൽ കുറിച്ചു.
“ഗാന്ധി ജയന്തി ദിനത്തിൽ, ഇത് അർത്ഥമാക്കുന്നത് ത്രിവർണ്ണ പതാകയോടുള്ള അവഹേളനവും ബാപ്പുവിൻ്റെ തത്ത്വങ്ങളോടുള്ള അവഹേളനവുമാണ്,” മഹാത്മാഗാന്ധിയുടെ മൂല്യങ്ങളോടുള്ള കോൺഗ്രസിൻ്റെ കൂറ് ഇപ്പൊൾ വ്യക്തമായി പൂനവാല കൂട്ടിച്ചേർത്തു .
Discussion about this post