ന്യൂയോർക്ക് : യുഎസിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ച് ഹെലീൻ ചുഴലിക്കാറ്റ്. തെക്ക് കിഴക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റിലും തുടർന്നുണ്ടായ കനത്ത മഴയിലും ആയി ഇതുവരെ 162ലധികം പേർ മരിച്ചു. 225 കിലോമീറ്റർ വേഗതയിൽ 1287 കിലോമീറ്റർ ദൂരമാണ് യുഎസിൽ ഹെലീൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
നോർത്ത് കരോലിനയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുള്ളത്. 73 പേരുടെ ജീവനാണ് നോർത്ത് കരോലിനയിൽ ചുഴലിക്കാറ്റ് മൂലം നഷ്ടപ്പെട്ടിട്ടുള്ളത്. സൗത്ത് കരോലിനയിൽ 36 പേരും ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നെസ്സിയിൽ 9 പേരും വെർജീനിയയിൽ രണ്ടുപേരും വീതം ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചു. കഴിഞ്ഞദിവസം ഹെലീൻ ചുഴലിക്കാറ്റിൽ പർവത പ്രദേശമായ ആഷ് വില്ലെയിൽ 30 പേർക്കും ജീവൻ നഷ്ടമായിരുന്നു.
Discussion about this post