നാം മൂക്കത്ത് വിരൽ വച്ച് പോകുന്ന തരത്തിലുള്ള അത്ഭുതങ്ങൾ ഒളിപ്പിച്ച് നമ്മളെ എന്നും വിസ്മയിപ്പിക്കുന്നതാണ് ഈ പ്രപഞ്ചം. ഓരോ തവണ ഓരോ രഹസ്യങ്ങളുടെ ചുരുൾ മനുഷ്യൻ അഴിക്കുമ്പോൾ മനുഷ്യകുലം എത്ര തുച്ഛനാണെന്ന ബോധ്യം ഉണ്ടാവും.കണ്ടുപിടുത്തങ്ങളിലൂടെയാണ് മനുഷ്യന്റെ വളർച്ചകളത്രയും. ഗുഹകളിൽ ജീവിതമാരംഭിച്ച മനുഷ്യനിന്ന് ഫ്‌ളാറ്റുകളിലും എന്തിനേറെ ബഹിരാകാശത്ത് വരെ താവളമുണ്ടാക്കി അന്തിയുറങ്ങുന്നു.
മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിൽ പ്രശ്‌നമാണോ എന്ന് ചോദിച്ചാൽ പ്രശ്‌നമാണെന്നും അല്ലാ ഉപകാരമാണോ എന്ന് ചോദിച്ചാൽ കുറച്ച് ഉപകാരി എന്നും ഉത്തരം വരുന്ന ഒന്നാണ് മദ്യം. ലഹരിതേടിയ മനുഷ്യൻ ആദ്യം പഴങ്ങളും മറ്റും സംസ്‌കരിച്ചും,കാലക്രമേണ അത് രാസവസ്തുക്കൾ ചേർത്ത് വിപുലീകരിച്ചും വളർത്തി. വീട്ടുപയോഗത്തിനായി ഉണ്ടാക്കിയിരുന്ന മദ്യം ഇന്ന് വലിയ വ്യവസായ ശാലകളിൽ വലിയ ഭീമൻപാത്രങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കി വിൽപ്പനയ്ക്കായി ഒരുക്കുന്നു. ഇവ എത്ര അളവ് ഉണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കടലോളം എന്നൊക്കെ കുടിയൻമാരുടെ ആശ്വാസത്തിനായി പറയാം. ട്രില്യൺ കുപ്പികൾ നിറയ്ക്കാനുള്ള അത്ര മദ്യം ഈ ഭൂമിയിലുണ്ടാവും.
എന്നാൽ നമുക്കൊന്നും ചിന്തിക്കാൻ പറ്റാത്ത അത്ര.. ഒരു ഭീമൻപാത്രത്തിലും നിറയ്ക്കാൻ പറ്റാത്ത അത്രയും ലഹരി നമ്മുടെ ഈ പ്രപഞ്ചത്തിൽ ഉണ്ട്. അതിന്റെ അളവറിഞ്ഞാലാണ് ഞെട്ടുക. ഏകദേശം 400 ട്രില്യൺ ടില്യൺ അതായത് (400 Quadrillion ) 400 കഴിഞ്ഞ് അമ്പത് പൂജ്യം പൈന്റ് കുപ്പികളിൽ നിറയ്ക്കാനുള്ള അത്രയും ആൽക്കഹോൾ ഈ പ്രപഞ്ചത്തിൽ ഉണ്ട്. 6500 പ്രകാശവർഷം അകലെ,300 ബില്യൺ കിലോമീറ്റർ വിസ്താരത്തിൽ പരന്ന് കിടക്കുകയാണ് ഈ മദ്യമേഘം. മീഥൈൻ ആൽക്കഹോളാണ് ഈ മേഘം നിറയെ. Aquila constellation നടുത്തു സൗരയൂഥത്തിന്റെ 1000 ഇരട്ടി വലിപ്പത്തിൽ ഈഥെെൻ ആൽക്കഹോളിന്റെ ഒരു വൻ ശേഖരം തന്നെ ഉണ്ട്.ഭൂമിയിലെ ഓരോ മനുഷ്യനും ഓരോ ദിവസം 3 ലക്ഷം പൈന്റ് വച്ച് ഒരു ബില്യൺ വർഷങ്ങൾ കഴിച്ചാൽ ചിലപ്പോൾ തീരും.
മദ്യം ഒരു ഓർഗാനിക് സംയുക്തമാണ്. ജീവന്റെ നിർമ്മാണ ഘടകങ്ങൾ. നാഷണൽ റേഡിയോ അസ്‌ട്രോണമി ഒബ്‌സർവേറ്ററിയിലെ ബാരി ടർണർ പറയുന്നതനുസരിച്ച് , ഈ മദ്യമേഘങ്ങൾ ”പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവൻ എങ്ങനെ ഉയർന്നുവരുമെന്ന് നന്നായി മനസ്സിലാക്കാൻ നമ്മളെ സഹായിച്ചേക്കാം.” ഇപ്പോൾ, ഈ ബഹിരാകാശ സ്പിരിറ്റുകൾക്ക് എന്ത് രുചിയോ മണമോ ഉണ്ടെന്ന് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, ഒരു ഉത്തരമുണ്ട്. മേഘത്തിൽ എഥനോളിൻ്റെയും ഫോർമാറ്റ് അടങ്ങിയിട്ടുണ്ട്, ഇത് റാസ്‌ബെറിക്ക് രുചി നൽകാൻ സഹായിക്കുന്ന ഒരു എസ്റ്ററാണ് – കൂടാതെ റം പോലെ മണമുള്ളതായും ഗവേഷകർ പറയുന്നു.
Discussion about this post