ഡല്‍ഹി: സൈനിക കമാന്റ് യൂണിറ്റ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ നയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. ആര്‍ട്ടില്ലറി, ഇന്‍ഫാന്‍ട്രി ഡിവിഷനുകളിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ മുന്‍ഗണന നല്കാന് നിര്‍ദ്ദേശിയ്ക്കുന്ന കമാന്റ് ആന്റ് എക്സിറ്റ് പോളിസിയ്ക്കാണ് സുപ്രീം കോടതിയുടെ അംഗീകാരം.
കൂടാതെ 141 അധിക തസ്തികകള്‍ ഉണ്ടാക്കാനും കോടതി ഉത്തരവിട്ടു.യുദ്ധരംഗത്തുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് സ്ഥാനക്കയറ്റം സംബന്ധിച്ചുള്ള നയവും അധിക തസ്തികകള്‍ ഉണ്ടാക്കാനുമുള്ള നിര്‍ദ്ദേശവും.
2009ലെ കമാന്റ് ആന്റ് എക്സിറ്റ് പോളിസി സൈനിക കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിയ്ക്കുകയായിരുന്നു.
Discussion about this post