ന്യൂഡൽഹി : ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി . 55 വയസ്സുകാരനായ ഡോക്ടർ ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്. ഡൽഹി ജെയ്റ്റ്പുരിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലാണ് സംഭവം.
ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. രണ്ട് ആൺകുട്ടികൾ രാത്രി വൈകി ചികിത്സ തേടി എത്തുകയായിരുന്നു. അതിലെ ഒരു ആൺകുട്ടിയുടെ വിരലിൽ പരിക്ക് ഏറ്റിരുന്നു. ആ മുറിവിലെ മരുന്ന് മാറ്റി ഡ്രസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അവർ ആശുപത്രിയിൽ എത്തിയത്.
മുറിവ് ഡ്രസ് ചെയ്യ്തതിന് ശേഷം കുറിപ്പട വേണമെന്ന് പറഞ്ഞ് ഡോക്ടറുടെ മുറിയിലേക്ക് പോവുകയായിരുന്നു. പിന്നീട് കേൾക്കുന്നത് വെടിയൊച്ചയായിരുന്നു എന്ന് ജീനവക്കാരൻ കൂട്ടിച്ചേർത്തു. ശേഷം ഓടി ചെന്നപ്പോൾ ഡോക്ടർ രക്തം വാർന്ന് കിടക്കുന്നതാണ് കണ്ടെത് എന്ന് മറ്റൊരു ജീവനക്കാരൻ പറഞ്ഞു. ഈ ആൺകുട്ടികൾക്ക് 15- 16 വയസ്സ് മാത്രമേ പ്രായം വരുകയുള്ളു എന്നും ആശുപത്രി ജീവനക്കാരൻ വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസം ഇവർ മുറിവുമായി ആശുപത്രിയിൽ എത്തിയിരുന്നതായി ആശുപത്രി ജീവനക്കാരൻ പറഞ്ഞു.
ഇവർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയത് സ്ഥലപരിശോധനയ്ക്ക് വേണ്ടിയാണ് എന്ന് പോലീസ് വ്യക്തമാക്കി. ആശുപത്രിയിലെ സിസിടിവി ദൃശങ്ങളിലൂടെ പ്രതികളുടെ ഫോട്ടോകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണ് എന്ന് പോലീസ് കൂട്ടിച്ചേർത്തു.
Discussion about this post