എഐ സാങ്കേതികവിദ്യ ലോകത്തെ സമസ്ത മേഖലകളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. നിര്‍മിത ബുദ്ധിയുടെ പ്രയോജനങ്ങളെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകളും അതിശയിപ്പിക്കുന്നതാണ് ഇപ്പോഴിതാ അത്തരത്തിലൊരു സാധ്യത പുറത്തുവന്നിരിക്കുകയാണ്. എ.ഐ ഉപയോഗിച്ച് യാത്രാവിമാനങ്ങള്‍ പറത്താനുള്ള പദ്ധതികള്‍ക്കാണ് ഇനി തുടക്കമാവുക. നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള ഏറ്റവും വിപ്ലവാത്മകമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഫ്ളോറിഡയിലെ ഒരു ചടങ്ങില്‍വെച്ചാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവ്ഷിക്കരിച്ചിരിക്കുന്നത്.
എയ്റോസ്പേസ് വമ്പന്‍മാരായ എമ്പ്രാറാണ് ഇത്തരത്തിലൊ ആശയയവുമായി മുന്നോട്ടുവന്നത് ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡയോയില്‍ വെച്ച് നടന്ന നാഷണല്‍ ബിസിനസ് ഏവിയേഷന്‍ അസോസിയേഷന്‍ ചടങ്ങില്‍വെച്ചാണ് ഇവര്‍ ഈ ആശയം അവതരിപ്പിച്ചത്.
അതിശയിപ്പിക്കുന്ന ഫീച്ചറുകളാണ് പൈലറ്റില്ലാത്ത ഈ എ.ഐ വിമാനത്തിലുണ്ടാവുക. സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം മൂന്ന് സോണുകള്‍ വിമാനത്തിനകത്തുണ്ടാകും. ഒന്നില്‍ വിശ്രമിക്കാനുള്ള സൗകര്യമുണ്ടാകും. യാത്രക്കാര്‍ക്ക് വിമാനത്തിന് മുന്നില്‍ ഇരിക്കാം. ടച്ച് സ്‌ക്രീനുകളുള്ള ജനാലകളും വിമാനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പൂര്‍ണമായും സ്വയംപ്രവര്‍ത്തിക്കുന്ന വിമാനം ആയിരിക്കും ഇത്. ഇതു വഴി കോക്പിറ്റിന്റെ ആവശ്യം ഇല്ലാതാവുകയും ചെയ്യുമെന്ന് എമ്പ്രാര്‍ അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന്റെ ആശയം മാത്രമേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂവെന്നും ഈ ഘട്ടത്തില്‍ വിമാനം നിര്‍മിക്കാനുള്ള ആലോചനയില്ലെന്നും കമ്പനി അറിയിച്ചു.
Discussion about this post