ന്യൂഡൽഹി : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ആളോഹരി വരുമാനം ഇരട്ടിയാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 10 വർഷം കൊണ്ട് സർക്കാർ നടത്തിയ ഘടനാപരമായ നവീകരണത്തിലൂടെ വരും വർങ്ങളിൽ സാധാരണക്കാരന്റെ ജീവിത നിലവാരം കുത്തനെ ഉയരുമെന്നും ധനമന്ത്രി പറഞ്ഞു. കൗടിലിയ ഇക്കണോമിക് കോൺക്ലേവിന്റെ മൂന്നാം പതിപ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു നിർമ്മല സീതാരാമൻ.
ഐഎംഎഫ് പ്രവചനമനുസരിച്ച്, പ്രതിശീർഷ വരുമാനം 2,730 ഡോളറിലെത്താൻ ഞങ്ങൾക്ക് 75 വർഷമെടുത്തു. എന്നാൽ 2,000 ഡോളർ കൂടി അതിൽ ചേർക്കാൻ വെറും അഞ്ച് വർഷമേ എടുക്കൂ. സാധാരണക്കാരുടെ ജീവിത നിലവാരത്തിൽ കുത്തനെയുള്ള വർദ്ധനവ് വരും ദശകങ്ങളിൽ കാണും. ഒരു ഇന്ത്യക്കാരൻ സാമ്പത്തിക ഭദ്രതയിലേക്കും സ്വയം പര്യാപ്തതയിലേക്കും എത്തുകയാണ് എന്ന് അവർ പറഞ്ഞു.
കൊവിഡിൽ സമയത്ത് സമ്പദ്വ്യവസ്ഥയിൽ സംഭവിച്ച ആഘാതം മാറിയിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തികവും ഘടനാപരവുമായ പരിഷ്‌കാരങ്ങളുടെ ഫലമായി വരും വർഷങ്ങളിലെ ഡാറ്റയിൽ കൂടുതൽ സമഗ്രമായി പ്രകടമാകും എന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. വികസിത ഭാരതം ഇന്ത്യക്കാർക്ക് മാത്രമല്ല ഗുണം ചെയ്യുക.ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്കും അഭിവൃദ്ധി നൽകും എന്നും ധനമന്ത്രി വ്യക്തമാക്കി.
ഒരു രാജ്യത്തിന്റെ വരുമാനവും ജനസംഖ്യയുടെ അനുപാതവും തമ്മിൽ താരതമ്യം ചെയ്താണ് ആളോഹരി വരുമാനം കണക്കാക്കുന്നത്. രാജ്യത്ത് വ്യക്തികളും ജനങ്ങളും സാമ്പത്തിക ഭദ്രതയിലേക്കും സ്വയം പര്യാപ്തതയിലേക്കും എത്തുകയാണ് .
Discussion about this post