‘മാജിക് മഷ്റൂം’ എന്ന ലഹരി കൂണ്‍ കഴിച്ച 37കാരന് നഷ്ടമായത് ജനനേന്ദ്രിയം. മഷ്‌റൂമിന്റെ ലഹരിയില്‍ സ്വന്തം ജനനേന്ദ്രിയം ഇയാള്‍ കോടാലി കൊണ്ട് വെട്ടിയരിയുകയായിരുന്നു. ഓസ്ട്രിയയിലാണ് സംഭവം. മുമ്പ് തന്നെ കടുത്ത വിഷാദത്തിനും മദ്യപാനത്തിനും അടിമയായ ഇയാള്‍ അവധിക്കാലമാഘോഷിക്കാനായി തന്റെ വീട്ടിലെത്തിയതായിരുന്നു. ഈ സമയത്ത് വീട്ടില്‍ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. പിന്നാലെയാണ് ലഹരിക്കായി ഇദ്ദേഹം നാലോ അഞ്ചോ ‘മാജിക്’ മഷ്റൂം കഴിച്ചത്.
മാജിക് മഷ്റൂം കഴിച്ചിട്ടും തനിക്ക് മനസമാധാനം കിട്ടിയില്ലെന്നും ഇതിനുപിന്നാലെയാണ് ജനനേന്ദ്രിയം താന്‍ കഷ്ണങ്ങളായി വെട്ടിയരിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. മുറിച്ചുമാറ്റിയ ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ മഞ്ഞുകട്ടകള്‍ നിറച്ച ഒരു കുപ്പിയില്‍ ഇയാള്‍ സൂക്ഷിച്ചുവെച്ചു.
ഗുരുതരാവസ്ഥയിലായ ഇയാള്‍ അലഞ്ഞുതിരിയുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. എന്നാല്‍ ഇയാള്‍ വെട്ടിമുറിച്ച ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കാനാകാത്തവിധത്തിലായെന്ന് ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. അഴുക്കും മഞ്ഞുകട്ടയും നിറഞ്ഞ ജാറിലാണ് ഇവ സൂക്ഷിച്ചിരുന്നത്. വൃത്തിയാക്കാന്‍ ഒരുപാട് സമയമെടുത്തുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രാരംഭഘട്ടത്തില്‍ ഇയാളില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു. എന്നാലും മാനസികനിലയില്‍ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാളെ സൈക്യാട്രിക് വാര്‍ഡിലേക്ക് മാറ്റി. ൃ
പിന്നീട് അണുബാധ കാരണം ശരീരത്തിലെ കോശങ്ങള്‍ ഇല്ലാതാകുന്ന അവസ്ഥയും ഇദ്ദേഹത്തിനുണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. കൃത്യസമയത്ത് ചികിത്സിച്ചതിലൂടെ ഇദ്ദേഹത്തിന് ആരോഗ്യം വീണ്ടെടുക്കാനായിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ആസക്തി, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍, ഉത്കണ്ഠ എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് മാജിക് മഷ്റൂം ഗുണം ചെയ്യുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ ഇതുപയോഗിച്ചാല്‍ മാരകമായ പ്രത്യാഘാതമാണ് ഉണ്ടാകുന്നത്.
Discussion about this post