ഡല്‍ഹി: ജെന്എയുവില് നിന്ന് ദേശിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് അറസ്റ്റ് ചെയ്ത കന്‍ഹയ്യ കുമാറിനെ കോടതിയില്‍ എത്തിക്കുമ്പോള്‍, ഇരച്ച് കയറി പിന്തുണ അറിയിക്കാനെത്തിയവരെ അഭിഭാഷകര്‍ കൈകാര്യം ചെയ്ത സംഭവത്തിലാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഡല്‍ഹിയില്‍ നടത്തുന്ന ജെഎന്‍യുവിലെ അഫ്സല് ഗുരുവിനെ പിന്തുണക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത് രാദ്യസ്നേഹികളുടെ പക്കല്‍ നിന്നാണെന്നാണ് സോഷ്യല്‍ മീഡിയകളില്‍ സമരക്കാരെ എതിര്‍ക്കുന്നവര്‍ പറയുന്നത്.
രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഇക്കൂട്ടരെ ഡല്‍ഹിയിലെ ജനങ്ങള്‍ ഓടിച്ചിട്ട് തല്ലുകയാണ്. അതിനെ സംഘപരിവാര്‍ ആക്രമണമായി കാണേണ്ട. ഇത്തരം നിലപാട് എടുക്കുന്നവരെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യുന്നത് ശരിയല്ലെങ്കിലും മുഴുവനായും അവരെ കുറ്റം പറയാന്‍ കഴിയില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.
പട്യാല കോടതിയില്‍ ഭാരത് മാതാ കി ജയ് വിളിച്ചതിനെ ചൂണ്ടിക്കാട്ടി സംഘപരിവാര്‍ അനുകൂല അഭിഭാഷകരാണ് മര്‍ദ്ദനം നടത്തിയതെന്നാണ് ഇടത് നേതാക്കള്‍ പറയുന്നത്. അതേ സമയം തല്ല കിട്ടേണ്ടത് തന്നെയാണ് ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനെന്നും, ഇവര്‍ക്കെല്ലാം ഇനി നാട്ടിലിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ജനങ്ങള്‍ ഇവരെ കണ്ടാല്‍ ഓടിച്ചിട്ട് തല്ലുന്ന അവസ്ഥയാണുള്ളതെന്നും ജെ്എന്യുവിലെ സമരത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.
വഴിയെ പോണ തല്ല ഇരന്ന് വാങ്ങുന്ന പണിയാണ് പലര്‍ക്കുമെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ സംഘപരിവാര്‍ ഭീകരതയാണ് പട്യാല കോടതി പരിസരത്ത് കണ്ടതെന്നാണ് ഇടത് സംഘടന നേതാക്കളുടെ വാദം.
Discussion about this post