തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് നല്‍കും. എഡിജിപിക്കെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നായിരുന്നു മുമ്പ് പുറത്തുവന്നിരുന്ന വിവരം എന്നാല്‍ റിപ്പോര്‍ട്ട് അന്തിമമാക്കുന്നതിനായി സമയം എടുത്തതാണ് വൈകാന്‍ കാരണമെന്നാണ് വിവരം. ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയില്‍ എഡിജിപിയുടെ വിശദീകരണം തള്ളിയാണ് റിപ്പോര്‍ട്ടെന്നാണ് സൂചന.
അതേസമയം, മാമി തിരോധാനമടക്കം അന്‍വര്‍ ഉന്നയിച്ച കേസുകളില്‍ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ടാകില്ലെന്നാണ് സൂചന. ഇന്നലെ മന്ത്രിസഭാ ഉപസമിതിയോഗത്തിലും സിപിഐ അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
തിങ്കളാഴ്ച മുതല്‍ വിവാദ വിഷയങ്ങള്‍ സഭയിലേക്കെത്തുന്ന സാഹചര്യത്തില്‍ അതിന് മുമ്പ് നടപടി വേണമെന്നാണ് സിപിഐ നിലപാട്. നിരന്തരം ആവശ്യം തള്ളുന്ന മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഐ നേതൃത്വവും കടുത്ത സമ്മര്‍ദ്ദത്തിലാണ്.
മാറ്റാന്‍ ഒരുപാട് അവസരമുണ്ടായിട്ടും എഡിജിപിക്ക് അത്യസാധാരണ പിന്തുണ നല്‍കിയ മുഖ്യമന്ത്രി ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സിപിഐ. അപ്പോഴും മാറ്റം ക്രമസമാധാനചുമതലയില്‍ നിന്ന് മാത്രമാകും. സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്കനടപടിക്ക് സാധ്യത കുറവാണെന്നാണ് വിവരം.
Discussion about this post