കൊച്ചി: സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഒരുപോലെ മിന്നുന്ന താരമാണ് ഹണിറോസ്.താരത്തിൻറെ ചിത്രങ്ങൾക്കും വിഡിയോകൾക്കും നിരവധി ആരാധകരാണുള്ളത്.കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡർ എന്നാണ് ഇന്ന് ഹണി റോസ് അറിയപ്പെടുന്നത്.20 വർഷങ്ങൾക്ക് മുൻപ് വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്തു.
അടുത്തിടെ തെലുങ്ക് സൂപ്പർതാരം ബാലയ്യയ്‌ക്കൊപ്പം അഭിനയിച്ച ഹണി അവിടെയും ഏറെ ആരാധകരെ സ്വന്തമാക്കിയിരുന്നു. വീരസിംഹ റെഡ്ഡിയായിരുന്നു നന്ദമൂരി ബാലകൃഷ്ണയോടൊപ്പം ഹണി റോസ് അഭിനയിച്ച തെലുങ്ക് സിനിമ. താരത്തിന്റെ നായികയായും അമ്മയായും ഡബിൾ റോളിലാണ് ഹണി അഭിനയിച്ചത്.
ബാലയ്യയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവവും താരം പങ്കുവച്ചിരുന്നു. ട്രോളുകളും മറ്റും കണ്ടാണ് അദ്ദേഹത്തെ കുറിച്ച് അറിയുന്നതെന്നും,എന്നാൽ തങ്ങൾ കേട്ടറിഞ്ഞ ആളല്ല ബാലയ്യ എന്ന് മനസിലായെന്നും ഹണി പറഞ്ഞിരുന്നു. എന്നാൽ തെലുങ്കിലെ ഈ ബിഗ് ബജറ്റ് ചിത്രത്തിന് ശേഷവും ഹണിയ്ക്ക് വലിയ രീതിയിലുള്ള അവസരങ്ങൾ തെലുങ്കിൽ നിന്ന് ലഭിച്ചില്ല. അറുപത്തിരണ്ടുകാരനായ ബാലയ്യയ്‌ക്കൊപ്പം നായികയായി അഭിനയിച്ച ഹണിക്കൊപ്പം യുവനായകനടന്മാർ അഭിനയിക്കാൻ അത്ര താത്പര്യപ്പെടുന്നില്ലെന്നാണ് സംസാരം. ബാലയ്യയുടെ അമ്മയായി വരെ അഭിനയിച്ച നടിയോടൊപ്പം നായകവേഷം പങ്കിടാനാണ് താരങ്ങൾക്ക് മടിയത്രേ. എന്നാൽ ഇതൊക്കെ വെറും ഗോസിപ്പ് മാത്രമാണെന്നും അനേകം തിരക്കഥകളുമായി താരം തെലുങ്കിൽ തിരക്കിലാണെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post