മലപ്പുറം : കേളേജിൽ പുസ്തക പ്രകാശത്തിന് എത്തിയ നടൻ ബിബിൻ ജോർജിനെ അപമാനിച്ച് ഇറക്കിവിട്ടു. താരത്തം വേദിയിൽ നിന്ന് സംസാരിക്കാൻ സമ്മതിക്കാതെ വേദിയിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. മലപ്പുറം വാളാഞ്ചേരിയിലെ എംഇസ് കോളേജിൽ വച്ചാണ് നടൻ ഇത്തരമൊരു അപമാനം ഉണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറാലിയിട്ടുണ്ട്.
പുതിയ ചിത്രം ഗുമസ്തന്റെ പ്രമോഷന്റെ ഭാഗമായാണ് ബിബിനും മറ്റ് അണിയറ പ്രവർത്തകരും കോളജിൽ എത്തിയത്. മാഗസിൻ പ്രകാശനത്തിനായാണ് കോളജ് താരത്തെ ക്ഷണിച്ചു വരുത്തിയത്. മാഗസിൻ പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോൾ പുസ്തകം പ്രകാശനം ചെയ്താൽ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് ആദ്യമായാണ് ഒരു കോളജിൽ നിന്ന് ഇത്തരം അനുഭവം ഉണ്ടാകുന്നത് എന്ന് പറഞ്ഞ് താരം വേദി വിടുകയായിരുന്നു.
എന്നാൽ പിന്നാലെ വിദ്യാർത്ഥികൾ വന്ന് നടനെ സ്റ്റേജിലേക്ക് വിളിക്കുന്നുണ്ട്. എന്നാൽ മൂന്നാം നില വരെ കയറി വന്ന് ഇനി സംസാരിക്കാൻ വയ്യാടാ എന്ന് പറഞ്ഞ് താരം മടങ്ങുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇത് പുറത്തുവിടുന്നത്. ഗുമസ്തന്റെ വാർത്താ സമ്മേളനത്തിൽ വച്ചാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.











Discussion about this post