കോളേജ് അദ്ധ്യാപകൻ അപമാനിച്ച് ഇറക്കിവിട്ട സംഭവത്തിൽ പ്രതികരിച്ച് നടൻ ബിബിൻ ജോർജ്. ഇതിന്റെ പേരിൽ അദ്ധ്യാപകന് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ല. സംഭവം ഒരുപാട് വേദനിപ്പിച്ചു. എന്നാലും ഈ വിഷയത്തെ കുറിച്ച് കൂടുതൽ പറയാൻ തനിക്ക് താൽപര്യമില്ലെന്ന് നടൻ പറഞ്ഞു.
സത്യം പറഞ്ഞാൽ അത് വിശദീകരിക്കാത്തതാണ്. കാരണം. ഒരു വിവാദം ഉണ്ടായാൽ ഇവിടെ എന്താണ് നടക്കുന്നത്. കുറച്ച് ആളുകൾ പുള്ളിയുടെ വീട്ടുകാരെ അടക്കം തെറി പറയും. പിന്നെ അതിന് പിന്നാലെ കുറെ കമന്റുകൾ. സത്യത്തിൽ ഈ ഒരു സംഭവം ഗുമസ്തൻ ചിത്ത്രതിന് നല്ല പബ്ലിസിറ്റി ഉണ്ടാക്കി നൽകിയാനേ…. എന്നാൽ മാർക്കറ്റിംഗിന് താൽപരിയമില്ലാത്തത് കൊണ്ടാണ്. സംഭവം വളരെ വിഷമമായതാണ്. പിന്നെ പുറത്ത് പറയാതിരുന്നത് പുള്ളിക്ക് ഒരു പ്രശ്‌നമുണ്ടാകരുത് എന്ന് വെച്ചിട്ടാണ്. അത് ഒരു ചെറിയ സംഭവമായി ഞങ്ങൾ വിട്ടു കളയുകയാണ് എന്ന് ബിബിൻ ജോർജ് കൂട്ടിച്ചേർത്തു.
ചിലതൊന്നും തിരുത്താൻ പറ്റില്ല. എനിക്ക് തോന്നുന്നു അദ്ദേഹം തന്നെ അത് തിരുത്തിയിട്ടുണ്ടാകും എന്നാണ്. ഇതിന്റെ വിവരങ്ങൾ ചോദിച്ച് നിരവധി മീഡിയകൾ തന്നെ വിളിച്ചിരുന്നു. ഞാൻ ഒന്നിനും പ്രതീകരിച്ചില്ല. ഞങ്ങൾ മനഃപൂർവം ഇത് കത്തിക്കാൻ നിന്നില്ല എന്നതാണ് വാസ്തവം. പ്രിൻസിപ്പാളിനെ കുട്ടികൾ തന്നെ അത് തിരിത്തിച്ചു എന്നാണ് തോന്നുന്നത്. ഇങ്ങനെയൊരു അനുഭവം ആദ്യമായാണ് ഉണ്ടാവുന്നത് എന്നും ഗുമസ്തന്റെ പത്രസമ്മേളനത്തിൽ ബിബിൻ പറഞ്ഞു.
പുതിയ ചിത്രം ഗുമസ്തന്റെ പ്രമോഷന്റെ ഭാഗമായാണ് ബിബിനും മറ്റ് അണിയറ പ്രവർത്തകരും കോളജിൽ എത്തിയത്. മാഗസിൻ പ്രകാശനത്തിനായാണ് കോളജ് താരത്തെ ക്ഷണിച്ചു വരുത്തിയത്. മാഗസിൻ പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോൾ പുസ്തകം പ്രകാശനം ചെയ്താൽ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് ആദ്യമായാണ് ഒരു കോളജിൽ നിന്ന് ഇത്തരം അനുഭവം ഉണ്ടാകുന്നത് എന്ന് പറഞ്ഞ് താരം വേദി വിടുകയായിരുന്നു.











Discussion about this post