ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പരിഭ്രാന്തനായി ് ഓടി രക്ഷപെടുന്നെന്ന അവകാശവാദവുമായി ഒരു വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. നിരവധി പേരാണ് ഈ വീഡിയോ സത്യമാണെന്ന് കരുതി പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഓടുന്നതാണ് വിഡിയോയിലുള്ളത്. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപെടാനുള്ള ശ്രമമാണിത് എന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്.
തിരച്ചിലില്‍ സമാന വിഡിയോ 2021 ഡിസംബര്‍ 14ന് ബെന്യാമിന്‍ നെതന്യാഹു അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത് കണ്ടെത്തി. വിഡിയോ കാണാം.
ഇസ്രയേലി ഭാഷയില്‍ വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിന്റെ പരിഭാഷ ഇങ്ങനെയാണ് I am always proud to run for you. It was taken half an hour ago in the Knesset എന്നാണ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമായി.
ബെന്യാമിന്‍ നെതന്യാഹു തിങ്കളാഴ്ച ഒരു നിയമം പാസാക്കാനുള്ള വോട്ടെടുപ്പിന് മുന്‍പ് പ്ലീനത്തില്‍ വോട്ട് ചെയ്യുന്നതിനായി സെനറ്റ് ഇടനാഴികളിലൂടെ ഓടുന്നത് അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫ് റെക്കോര്‍ഡു ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post