ഛണ്ഡീഗഡ് : ഹരിയാന നിമയസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്നുമണിവരെയുള്ള കണക്കുകൾ പ്രകാരം 49.1 ശതമാനമാണ് പോളിംഗ് ശതമാനം . 90 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്.
2 കോടിയിലധികം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തുന്നത് . മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, വിനേഷ് ഫോഗട്ട്, ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല എന്നീ പ്രമുഖർ ഉൾപ്പെടെ മത്സരിക്കുന്ന 1,027 സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ ഭാവി ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകും.
Discussion about this post