ന്യൂഡല്‍ഹി: ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വിദഗ്ധമായ ആക്രമണത്തിന് സമാനമായി ഇന്ത്യന്‍ വ്യോമസേനയും ഓപ്പറേഷന്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിംഗ്. 2019 ഫെബ്രുവരി 26-ന് പാകിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ ് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തിനെതിരെ നടത്തിയ ബാലാകോട്ട് ആക്രമണം അദ്ദേഹം ഇതിന് ഉദാഹരണമായി എടുത്തുപറഞ്ഞു.
നസ്റുള്ളയെ പോലെ ഒരാളെ ഇല്ലാതാക്കാനുള്ള കഴിവ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ബാലാക്കോട്ട് സംഭവത്തെ ഓര്‍മിപ്പിച്ചത്.
ഇറാന്റെ 180 ബാലിസ്റ്റിക് മിസൈലുകളില്‍ സിംഹഭാഗത്തെയും തടഞ്ഞ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. അയണ്‍ ഡോമിന് സമാനമായ സംവിധാനങ്ങള്‍ ഇന്ത്യയ്ക്കുമുണ്ടെന്നും കൂടുതല്‍ വാങ്ങുന്നുണ്ടെന്നും എ.പി സിംഗ് പറഞ്ഞു. ഇന്ത്യ ഇസ്രായേലിനേക്കാള്‍ വലിയ രാജ്യമായതിനാല്‍ കൂടുതല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ആവശ്യമാണ്.
കനത്ത വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തിന് ഒരു തദ്ദേശീയ ആയുധ സംവിധാനം വേണമെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. വിദേശ രാജ്യങ്ങളുടെ ആയുധങ്ങളെ നമ്മള്‍ എപ്പോഴും ആശ്രയിക്കുന്നത് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കും. അതിനെ തരണം ചെയ്യണമെങ്കില്‍ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടണമെന്നും എ.പി സിംഗ് പറഞ്ഞു.
തേജസ് വിമാനത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ കൃത്യസമയത്ത് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. നാസിക്കില്‍ എച്ച്എഎല്‍ രണ്ടാം നിര തയ്യാറാക്കുന്നുണ്ടെന്നും പ്രതിവര്‍ഷം 24 തേജസ് യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post