ബാഗേശ്വാര്‍: കുമയോണ്‍ ഹിമാലയത്തിലെ ബാഗേശ്വര്‍ പര്‍വതപ്രദേശങ്ങളില്‍ മയിലിനെ കണ്ടെത്തിയത് വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.. താഴ്ന്ന വനപ്രദേശങ്ങളിലും ചൂടുള്ള സമതലങ്ങളിലും വരണ്ട പ്രദേശങ്ങളിലുമൊക്കെ കാണപ്പെടുന്ന മയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 6500 അടി ഉയരമുള്ള എങ്ങനെയെത്തി എന്ന ചോദ്യമാണ് ഇവരെ അലട്ടുന്നത്. . സാധാരണയായി 1,600 അടി വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് മയിലുകള്‍ താമസിക്കുന്നത്. എന്നാല്‍ കാലാവസ്ഥാമാറ്റത്തിന് മുന്നോടിയായും ഇവയുടെ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്. .
രണ്ട് മാസം മുമ്പ് 5200 അടിയിലേറെ ഉയരമുള്ള കഫ്‌ലിഗെയറില്‍ പക്ഷിയുടെ സാന്നിധ്യം പ്രദേശവാസികള്‍ ആദ്യം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ച് പ്രദേശം നിരീക്ഷിക്കുകയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്നാണ് 6500 അടി ഉയരമുള്ള പ്രദേശത്ത് മയിലിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. പരിസ്ഥിതിയിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളുടെ സൂചനയാവാം ഇവയുടെ സന്ദര്‍ശനം എന്നാണ് നിഗമനം.
ആവാസ വ്യവസ്ഥയെ തന്നെ ബാധിക്കുന്ന പാരിസ്ഥിതിക മാറ്റങ്ങളുടെ സൂചകമാണ് പലപ്പോഴും മയിലിന്റെ കുടിയേറ്റമെന്ന് ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ബി എസ് അധികാരി പറഞ്ഞു. ഇത് അസ്വാഭാവിക സംഭവമാണ്. മയിലുകള്‍ സമതലങ്ങളിലും വനപ്രദേശങ്ങളിലും വസിക്കുന്നവയാണ ് എന്തായാലും ഈ പ്രതിഭാസത്തില്‍ വിദഗ്ധര്‍ പഠനം ആരംഭിച്ചുകഴിഞ്ഞു.
Discussion about this post