പാലക്കാട്: മാന്നനൂരിനും ഒറ്റപ്പാലത്തിനുമിടയില്‍ പാലം പുനഃപ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസ് സമയങ്ങളില്‍ മാറ്റം. ഒക്ടോബര്‍ എട്ടിന് രാവിലെ ആറിന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 13352) രണ്ടു മണിക്കൂര്‍ 45 മിനിറ്റ് വൈകിയോടും.
എട്ടിന് രാവിലെ 8.45-നാവും ട്രെയിന്‍ പുറപ്പെടുക. ഇതേ ദിവസം രാവിലെ 7.15ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം ജങ്ഷന്‍-ടാറ്റാനഗര്‍ എക്സ്പ്രസ് (18190) രണ്ടു മണിക്കൂര്‍ 15 മിനിറ്റ് വൈകി അതേ ദിവസം രാവിലെ 9.30ന് പുറപ്പെടുമെന്നും റെയില്‍വേ അറിയിച്ചു.
അതേസമയം, കൊല്ലം മുതല്‍ എറണാകുളം വരെ അനുവദിച്ച പുതിയ സ്‌പെഷ്യല്‍ മെമു ട്രെയിനിന് പെരിനാടും മണ്‍റോതുരുത്തിലും സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ. പെരിനാട്, മണ്‍റോ തുരുത്ത് എന്നീ സ്റ്റേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പുതിയ മെമു ഉപയോഗപ്പെടില്ല എന്ന പ്രശ്‌നം ഉന്നയിക്കപ്പെട്ടയുടനെ സ്റ്റോപ്പുകള്‍ അനുവദിപ്പിക്കുകയായിരുന്നു.
ആഴ്ചയില്‍ അഞ്ച് ദിവസമാണ് ഈ ട്രെയിന്‍ ഓടുക. എട്ട് കോച്ചുകളാണ് ട്രെയിനിന് അനുവദിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ വ്യാഴം, വെള്ളി എന്നീ ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ഒക്ടോബര്‍ ഏഴ് മുതല്‍ നവംബര്‍ 29 വരെ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തും.
Discussion about this post