ചിയ വിത്തുകളാണ് ഇപ്പോള്‍ ആരോഗ്യസംരക്ഷണ രംഗത്തെ പ്രധാനി. ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ കലവറയാണ് ഇവ. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ചിയ വിത്തുകള്‍ ആരോഗ്യത്തോടൊപ്പം ചര്‍മ്മ സംരക്ഷണത്തിനും മികച്ചതാണെന്നാണ് പുതിയ കണ്ടെത്തല്‍. പക്ഷേ അമിതമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ ഇതിനും പല പാര്‍ശ്വഫലങ്ങളുമുണ്ട്.
ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് പലരും പല ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പവും ഇത് അകത്താക്കുന്നത്. എന്നാല്‍ ചിയാ വിത്തുകള്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് ഒപ്പം ചേര്‍ത്തു കഴിക്കാന്‍ പാടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. അത് ഏതൊക്കെയാണെന്നും എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും നോക്കാം
പുഡ്ഡിങ് മുതല്‍ ചിയ ചേര്‍ത്തുണ്ടാക്കുന്ന മധുരവസ്തുക്കളുണ്ട്. ഇത്തരത്തിലുള്ള വിഭവങ്ങള്‍ക്കായി പഞ്ചസാരയും ചേര്‍ത്ത് ആയിരിക്കും ഇത് മിക്കവരും തയ്യാറാക്കുക. എന്നാല്‍ പഞ്ചസാര ചിയാവിത്തുമായി ചേരില്ല എന്നാണ് കണ്ടെത്തല്‍. പഞ്ചസാര ചേര്‍ക്കുന്നത് അതായത് സിറപ്പ്, തേന്‍ അല്ലെങ്കില്‍ ഗ്രാനേറ്റഡ് പഞ്ചസാര; എന്നിവ അനാവശ്യമായ കാലറി ഉപഭോഗത്തിനും രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിനും ഇടയാക്കും. ഇത് ചിയ വിത്തുകളുടെ ആരോഗ്യ ഗുണങ്ങളെ തടസ്സപ്പെടുത്തും. അതായത് പഞ്ചസാരയ്‌ക്കൊപ്പം ചിയവിത്ത് കഴിച്ചാല്‍ ഗുണമൊന്നുമില്ലെന്ന് സാരം.
ഇനി പാല്‍ അല്ലെങ്കില്‍ തൈര് മുതലായ പാലുല്‍പന്നങ്ങള്‍ക്കൊപ്പം ചിയാ വിത്തുകള്‍ ചേര്‍ത്തു കഴിക്കുന്നത് ലാക്ടോസ് ഇന്‍ടോളന്‍സ് ഉള്ളവര്‍ക്ക് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയാകും. ചിയ വിത്തുകള്‍ക്ക് വെള്ളത്തില്‍ അലിഞ്ഞ് ജെല്‍ രൂപത്തിലാവാന്‍ കഴിവുള്ളതിനാല്‍ ഇത് തീര്‍ച്ചയായും വയറിന് അസ്വസ്ഥത ഉണ്ടാക്കുമെന്ന് അറിയുക.
അത് പോലെ ഉപ്പ് ചിയ വിത്തിനൊപ്പം ചേര്‍ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ചെറിയ അളവില്‍ ഉപ്പ് രുചി വര്‍ദ്ധിപ്പിക്കുമെന്ന് പറയുമെങ്കിലും, അമിതമായി ചേര്‍ക്കുന്നത് കൂടുതല്‍ സോഡിയം ശരീരത്തില്‍ എത്തുന്നതിന് ഇടയാക്കും. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും മറ്റ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതിനാല്‍ ഉപ്പും ചിയ സീഡും ഒരുമിച്ച് ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന് പറയപ്പെടുന്നു.
ചിയ വിത്തിനൊപ്പം മുളക്, കുരുമുളക; എന്നിവ ചേര്‍ക്കുന്നതും ആരോഗ്യകരമായ ശീലമല്ല. ഭക്ഷ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ചിയ വിത്തുകളില്‍ കുരുമുളക് അല്ലെങ്കില്‍ ഹോട്ട് സോസ് പോലുള്ള ചേരുവകള്‍ ചേര്‍ക്കുന്നത്; ഇത് ദഹനത്തെ ബാധിക്കുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും.
Discussion about this post